ആഗോള സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിയുമായി കേരളംഇന്ത്യയുടെ വളര്‍ച്ച സുസ്ഥിരമെന്ന് റിസര്‍വ് ബാങ്ക്10 മാസത്തിനിടെ രാജ്യത്ത് 4,245 കോടി രൂപയുടെ സൈബർ തട്ടിപ്പുകൾചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നു

സൺ ഫാർമയിലെ ഓഹരി പങ്കാളിത്തം കുറച്ച് എൽഐസി

ഡൽഹി: കമ്പനിയുടെ 2 ശതമാനം ഓഹരികൾ ഏകദേശം 3,882 കോടി രൂപയ്ക്ക് വിറ്റഴിച്ച് കൊണ്ട് സൺ ഫാർമസ്യൂട്ടിക്കൽസിലെ ഓഹരി പങ്കാളിത്തം കുറച്ചതായി അറിയിച്ച് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ. 2021 മെയ് 17 മുതൽ 2022 ജൂലൈ 22 വരെയുള്ള കാലയളവിൽ ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലൂടെയാണ് ഓഹരികൾ വിറ്റഴിച്ചതെന്ന് എൽഐസി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ഈ വില്പനയോടെ സൺ ഫാംസ്യൂട്ടിക്കൽസിലെ കോർപ്പറേഷന്റെ ഓഹരി പങ്കാളിത്തം 16,85,66,486 ൽ നിന്ന് 12,05,24,944 ഇക്വിറ്റി ഷെയറുകളായി കുറഞ്ഞതായി എൽഐസി കൂട്ടിച്ചേർത്തു.

സെബിയുടെ മാനദണ്ഡങ്ങൾ പ്രകാരം, ലിസ്‌റ്റഡ് കമ്പനികൾ ഒരു എന്റിറ്റിയിലെ തങ്ങളുടെ ഷെയർഹോൾഡിംഗ് 2 ശതമാനമോ അതിൽ കൂടുതലോ കുറയുമ്പോൾ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിക്കേണ്ടതുണ്ട്. അതേസമയം, ഓഹരികൾ ഓരോന്നിനും ശരാശരി 808.02 രൂപ നിരക്കിലാണ് വില്പന നടത്തിയതെന്നും, ഇടപാടിന്റെ മൊത്തം പരിഗണന 3,881.85 കോടി രൂപയാണെന്നും കോർപ്പറേഷൻ അറിയിച്ചു. ബിഎസ്ഇയിൽ എൽഐസിയുടെ (ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ) ഓഹരികൾ 0.70 ശതമാനം ഇടിഞ്ഞ് 684.15 രൂപയിലും സൺ ഫാർമസ്യൂട്ടിക്കൽസിന്റെ ഓഹരികൾ 0.75 ശതമാനം ഇടിഞ്ഞ് 868.05 രൂപയിലുമെത്തി.

X
Top