രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്ന് റിപ്പോർട്ട്; വിവാഹ സീസണില്‍ രാജ്യത്ത് പ്രതീക്ഷിക്കുന്നത് 6 ലക്ഷം കോടിരൂപയുടെ ബിസിനസ്കുതിച്ചുയർന്ന് ഇന്ത്യയിലെ ഇന്ധന ഉപഭോ​ഗംഇന്ത്യയെ ‘താരിഫ് കിംഗ്’ എന്ന് വിളിക്കുന്ന ട്രംപ് അധികാരത്തിലേറുമ്പോൾ വ്യാപാര ബന്ധത്തിന്റെ ഭാവിയെന്ത്?കേന്ദ്രത്തിനോട് 6000 കോടി കടം ചോദിച്ച് കേരളംപവര്‍ ഗ്രിഡ് സ്ഥിരത വര്‍ധിപ്പിക്കാന്‍ ഇന്ത്യ

എല്‍ഐസി മ്യൂച്വല്‍ ഫണ്ട് മാനുഫാക്ചറിങ് ഫണ്ടിൽ ഒക്ടോബർ 4 വരെ അപേക്ഷിക്കാം

എല്‍ഐസി മ്യൂച്വല്‍ ഫണ്ട്(LIC Mutual Fund) മാനുഫാക്ചറിങ് ഫണ്ട്(Manufacturing Fund) എന്ന പേരില്‍ പുതിയ മ്യൂച്വല്‍ ഫണ്ട്(Mutual Fund) പുറത്തിറക്കി. എന്‍എഫ്ഒ(NFO) ഒക്ടോബര്‍ 4 വരെ ലഭ്യമായിരിക്കും. പദ്ധതിക്കു കീഴിലെ യൂണിറ്റുകള്‍ ഒക്ടോബര്‍ 11ന് അലോട്ട് ചെയ്യും.

യോഗേഷ് പാട്ടീല്‍, മഹേഷ് ബെരേന്ദ എന്നിവരാണ് ഫണ്ട് മാനേജര്‍മാര്‍. പദ്ധതി നിഫ്റ്റി ഇന്ത്യ മാനുഫാക്ചറിങ് സൂചികയില്‍ ഉള്‍പ്പെടുത്തും.

മാനുഫക്ചറിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഇക്വിറ്റികളിലും ഇക്വിറ്റികളുമായി ബന്ധപ്പെട്ട പദ്ധതികളിലും ദീര്‍ഘകാല നിക്ഷേപമാണ് പുതിയ ഫണ്ടിന്റെ ലക്ഷ്യം. എന്‍എഫ്ഒയുടെ കുറഞ്ഞ തുക 5000 രൂപയോ അതിന്റെ ഗുണിതങ്ങളോ ആയിരിക്കും.

മാനുഫാക്ചറിങ് പരിധിയില്‍ വരുന്ന വാഹന, ഫാര്‍മസ്യൂട്ടിക്കല്‍, കെമിക്കല്‍, ഹെവി എഞ്ചിനീയറിങ്, ലോഹങ്ങള്‍, കപ്പല്‍ നിര്‍മ്മാണം, പെട്രോളിയം ഉള്‍പ്പടെ വൈവിധ്യമാര്‍ന്ന മേഖലകളിലെ കമ്പനികള്‍ ഇതിന്റെ കീഴില്‍ വരും.

X
Top