വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

വരുന്നത് ‘ഭൂപരിഷ്കരണം 2’: പ്രസ്കതമായ ഭൂനിയമങ്ങളിൽ കാലാനുസൃതമായി മാറ്റം വരുത്തും

  • സമഗ്ര ലാൻഡ് മാനേജ്മെന്റ് നയം രൂപീകരിക്കും
  • ലാൻഡ് ബാങ്ക് രൂപീകരിക്കും

കേരളത്തിലെ വ്യവസായ-അടിസ്ഥാന സൗകര്യ വികസനത്തിന് തടസ്സമാകുന്ന ഭൂമി ലഭ്യതക്കുറവും നിയമപരമായ അവ്യക്തതകളും പരിഹരിക്കുന്നതിനായി ‘ഭൂപരിഷ്കരണം 2’ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. പഴയ ഭൂനിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിലൂടെ കേരളത്തിലെ വ്യവസായ-അടിസ്ഥാന സൗകര്യ വികസനത്തിന് തടസ്സമാകുന്ന ഭൂമി ലഭ്യതക്കുറവും നിയമപരമായ അവ്യക്തതകളും പരിഹരിക്കുകയാണ് ലക്ഷ്യം. ഭൂമി ലഭ്യമാകുന്നതിനുള്ള തടസ്സങ്ങൾ നീക്കി വൻകിട പദ്ധതികൾ, പുനരുപയോഗ ഊർജ്ജ പദ്ധതികൾ എന്നിവ വേഗത്തിലാക്കാൻ ഇതിലൂടെ കഴിയും. നിലവിലെ ഭൂനിയമങ്ങളിലെ അവ്യക്തതകൾ മാറ്റി നിയമങ്ങൾ ലളിതമാക്കുന്നതും, നിക്ഷേപകരെ ആകർഷിക്കുന്നതിനും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും അനുയോജ്യമായ രീതിയിൽ ഭൂമി കൈമാറ്റം സുഗമമാക്കിക്കൊണ്ട് വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.

സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി കണ്ടെത്തുകയും അവ ഉപയോഗപ്പെടുത്തി ലാൻഡ് ബാങ്ക് രൂപീകരിക്കുകയും ചെയ്യും. ഇതിനായി ലാൻഡ് മാനേജ്മെന്റ് ഫ്രെയിംവർക്ക് തയ്യാറാക്കി ആവശ്യമായ നിയമനിർമ്മാണം നടത്തും. മുൻകാല ഭൂനിയമങ്ങൾ പരിശോധിക്കുകയും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. വാണിജ്യ സംരംഭങ്ങൾക്കായി ഭൂമി മാറ്റുന്ന പ്രക്രിയ വേഗത്തിലാക്കാനും വലിയ പദ്ധതികൾക്കായി ലാൻഡ് പൂളിങ് ഫ്രെയിംവർക്ക് കൊണ്ടുവരാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ സുതാര്യവും വേഗത്തിലുമാക്കാൻ കിൻഫ്ര, ഇൻകൽ എന്നീ സർക്കാർ ഏജൻസികളെ ശക്തിപ്പെടുത്തും. വലിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് സോൺ എന്ന ആശയവും സർക്കാർ അവതരിപ്പിക്കുന്നു. ഉൽപ്പാദനം, ലോജിസ്റ്റിക്സ്, സാങ്കേതിക വിദ്യ, റിന്യൂവബിൾ എനർജി തുടങ്ങിയ മേഖലകളിൽ ആങ്കർ നിക്ഷേപകരെ കൊണ്ടുവരാൻ ഇത് സഹായിക്കും.

X
Top