100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

ബസുകളിൽ കെഎസ്ആർടിസിയുടെ സ്വന്തം ‘KL 15’ കുടിവെള്ളം എത്തും

ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി. ബസുകളിൽ ‘കെ.എൽ. 15’ എന്നപേരിൽ കുടിവെള്ളം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പറഞ്ഞു. ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ബസ് ടെർമിനൽ യാഥാർഥ്യമാകുന്നതോടെ ശബരിമല തീർഥാടനകാലത്ത് അയ്യപ്പഭക്തർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. പഴയ കെട്ടിടങ്ങൾക്കു പകരം മനോഹരവും ആധുനികവുമായ കെട്ടിടങ്ങളാണ് ഇനി കെ.എസ്.ആർ.ടി.സി.ക്ക് ഉണ്ടാകുക.

കഴിഞ്ഞ രണ്ടരവർഷത്തിനിടെ ചെറുതും വലുതുമായ ഏകദേശം 80 പരിഷ്‌കാരങ്ങൾ നടപ്പാക്കിയതായും മന്ത്രി വ്യക്തമാക്കി. മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി.

കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ പി.എസ്. പ്രമോദ് ശങ്കർ, എം.എച്ച്. റഷീദ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സുധാമണി, വൈസ് പ്രസിഡന്റ് ജി. വിവേക്, കെ.എസ്.ആർ.ടി.സി. എക്‌സിക്യുട്ടീവ് ഡയറക്ടർ പി.എം. ഷറഫ് മുഹമ്മദ്, കൗൺസിലർമാരായ പി.കെ. അനിൽകുമാർ, റെജി കാഞ്ഞിക്കൽ, പി. വിജയകുമാരി, ഡി.ഡി.ഒ. കെ.കെ. സുരേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.

X
Top