ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഇന്ത്യയുടെ കൽക്കരി ഇറക്കുമതി 5 ശതമാനം കുറഞ്ഞുഎം‌ജി‌എൻ‌ആർ‌ജി‌എയ്‌ക്കായി 14,524 കോടി രൂപ അധികമായി ചെലവഴിക്കാൻ സർക്കാർ പാർലമെന്റിന്റെ അനുമതി തേടുന്നുഓൺലൈൻ ചൂതാട്ടത്തിന് ജിഎസ്ടി: സംസ്ഥാന ജിഎസ്ടി നിയമഭേദഗതിക്ക് ഓർഡിനൻസ് കൊണ്ടുവരുംസേവന മേഖലയുടെ വളര്‍ച്ച ഒരു വര്‍ഷത്തെ താഴ്ന്ന നിലയില്‍ഡിമാൻഡ് വിതരണത്തേക്കാൾ വർധിച്ചതോടെ മില്ലറ്റ് വില റെക്കോർഡിലെത്തി

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ വീണ്ടും ടെൻഡർ ക്ഷണിക്കാൻ കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ 300 മെഗാവാട്ട് വൈദ്യുതിക്കായി വീണ്ടും ടെൻഡർ ക്ഷണിക്കാൻ കെഎസ്ഇബി. ജൂലൈയിൽ തിരികെ നൽകാമെന്ന വ്യവസ്ഥയിലാണ് ടെൻഡർ ക്ഷണിക്കുന്നത്.

ഒക്ടോബർ, നവംബർ മാസത്തെ ഉപഭോഗത്തിനായാണിത്. മധ്യപ്രദേശിൽ നിന്ന് സ്വാപ്പ് വ്യവസ്ഥയിൽ ലഭിക്കുന്ന വൈദ്യുതി ഈ മാസം അവസാനിക്കും. ഈ സാഹചര്യത്തിലാണ് പുതിയ കരാറിനായി ടെൻഡർ ക്ഷണിക്കുന്നത്.

മഴ കുറഞ്ഞതോടെ വൈദ്യുതി ഉത്പാദനവും ഉപഭോഗവും തമ്മില്‍ വലിയ അന്തരമാണുള്ളത്. ഡാമുകളില്‍ ആവശ്യത്തിന് വെള്ളമില്ലാത്തതിനാല്‍ ഉത്പാദനം കൂട്ടി പ്രതിസന്ധി പരിഹരിക്കാനുള്ള സാഹചര്യമില്ല.

റദ്ദാക്കപ്പെട്ട ദീര്‍ഘകാല കരാറുകളിലൂടെ ഡിസംബര്‍ വരെ വൈദ്യുതി വാങ്ങാന്‍ അനുമതി ഉണ്ടെങ്കിലും കമ്പനികള്‍ വൈദ്യുതി നല്‍കാത്ത അവസ്ഥയുണ്ട്.

ഇതോടെ പുതിയ കരാറുകള്‍ വഴി വൈദ്യുതി ഉറപ്പാക്കാന്‍ കെഎസ്ഇബി നീക്കം തുടങ്ങിയിരുന്നു.

വൈദ്യുതി നിരക്ക് വർധനയ്ക്കെതിരായ ഹർജിയിൽ ഹൈക്കോടതി വിധി പറഞ്ഞതോടെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന അടുത്ത മാസം ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

X
Top