സെപ്റ്റംബർ വരെയുള്ള എൽഎൻജി വിതരണം ഉറപ്പാക്കി ഇന്ത്യരാജ്യത്തെ ഇന്ധന ഗുണനിലവാരത്തില്‍ പ്രശ്‌നങ്ങളില്ലെന്ന് പെട്രോളിയം മന്ത്രാലയംഇന്ത്യൻ ഇരുമ്പ് പൈപ്പുകൾക്ക് അധിക നികുതി ഏർപ്പെടുത്തി സൗദി അറേബ്യവിഴിഞ്ഞം തുറമുഖത്ത് ക്രൂ ചെയ്ഞ്ചിന് അനുമതി; കൂടുതൽ കപ്പലുകളെത്തും10 ബില്യൺ ഡോളർ വിൽപ്പനയുമായി ആപ്പിൾ; ആഗോള വിപണിയിൽ നിർണായക ശക്തിയായി ഇന്ത്യ

വൈദ്യുതിക്ക് 16 പൈസകൂടി സർചാർജ് ആവശ്യപ്പെട്ട് കെഎസ്ഇബി

തിരുവനന്തപുരം: നിലവിൽ പിരിക്കുന്ന 19 പൈസയ്ക്കൊപ്പം യൂണിറ്റിന് 16 പൈസകൂടി വൈദ്യുതി സർചാർജ് ആവശ്യപ്പെട്ട് കെഎസ്.ഇ.ബി. ഇതുസംബന്ധിച്ച് റെഗുലേറ്ററി കമ്മിഷൻ 28-ന് വാദം കേൾക്കും.

കഴിഞ്ഞമാസം വൈദ്യുതിനിരക്ക് കൂട്ടിയ സാഹചര്യത്തിൽ ഇത് ഉപഭോക്താക്കൾക്ക് കനത്ത ആഘാതമാകുമെന്ന ചിന്ത കമ്മിഷനുണ്ട്.

ഇപ്പോൾ യൂണിറ്റിന് ഒമ്പതുപൈസ കമ്മിഷൻ അനുവദിച്ച പ്രകാരം സർചാർജായി ഈടാക്കുന്നുണ്ട്. കഴിഞ്ഞവർഷം ഡിസംബർവരെ വൈദ്യുതി വാങ്ങുന്നതിന് അധികം ചെലവായ 280 കോടി ഈടാക്കാനാണിത്.

ഈ വർഷം മാർച്ച്‌ മുതലുള്ള അധികച്ചെലവ് ഈടാക്കാൻ 10 പൈസ സ്വന്തം നിലയ്ക്ക് ചുമത്താനും കെ.എസ്.ഇ.ബി.യെ കമ്മിഷൻ അനുവദിച്ചിട്ടുണ്ട്. ജനുവരിമുതൽ മാർച്ച്‌ വരെയുള്ള സർചാർജിനുള്ള അപേക്ഷയാണ് ഇപ്പോൾ പരിഗണിക്കുന്നത്. 92 കോടിയാണ് ഇക്കാലത്ത് അധികം ചെലവായത്.

280 കോടി പിരിച്ചെടുക്കാൻ അനുവദിച്ചതിൽ നൂറുകോടിയിൽത്താഴെയാണ് കിട്ടിയതെന്ന് കെ.എസ്.ഇ.ബി. അറിയിച്ചിട്ടുണ്ട്. അതിനാൽ, ഒമ്പതുപൈസ സർചാർജ് കൂടുതൽക്കാലം തുടരാൻ അനുവദിക്കണമെന്നും ആവശ്യമുണ്ട്.

X
Top