ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ കുതിച്ചുചാട്ടംഇ​ല​ക്‌ട്രോ​ണി​ക്സ് നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് പിന്തുണയുമായി കേന്ദ്രസർക്കാർ; ക​സ്റ്റം​സ് തീ​രു​വ ഇ​ള​വു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടിഅതിഥിത്തൊഴിലാളികൾ കേരളത്തിൽ ഒരു വർഷം ചെലവഴിക്കുന്നത് 26,100 കോടി; വരുമാനത്തിന്റെ മൂന്നിലൊന്ന്രാജ്യത്ത് ശക്തമായ സാമ്പത്തിക വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്

കൊങ്കണ്‍ റെയില്‍ ഇരട്ടപ്പാതയാകുന്നു

കണ്ണൂര്‍: കൊങ്കണ്‍ റെയില്‍ ഇരട്ടപ്പാതയാക്കാന്‍ നീക്കം തുടങ്ങി. ആദ്യവണ്ടി ഓടി 25 വര്‍ഷത്തിനുശേഷമാണ് കൊങ്കണ്‍ റെയില്‍വേയുടെ ഈ സുപ്രധാന നീക്കം. 263 കിലോമീറ്റര്‍ ഇരട്ടപ്പാതയാക്കാനുള്ള സാധ്യതാപഠനത്തിന് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ (കെആര്‍സിഎല്‍) ടെന്‍ഡര്‍ വിളിച്ചു. കര്‍ണാടകയിലെ തൊക്കൂര്‍-ബൈന്ദൂര്‍ (112 കിമീ), മഹാരാഷ്ട്രയിലെ വൈഭവാടി റോഡ്-മജോര്‍ഡ (151 കിമീ) എന്നീ ഭാഗങ്ങളിലാണ് സാധ്യതാപഠനം നടത്തുന്നത്.

741 കിലോമീറ്റററില്‍ വരുന്ന മംഗളൂരു തൊക്കൂര്‍-റോഹ റൂട്ടില്‍ 55 കിമീ മാത്രമാണ് നിലവില്‍ ഇരട്ടപ്പാതയുള്ളത്. ബാക്കി 686 കിലോമീറ്റര്‍ ഒറ്റപ്പാതയാണ്. ഇരട്ടപ്പാതയാക്കുന്നതിന്റെ ചെലവ് ഇന്ത്യന്‍ റെയില്‍വേക്കൊപ്പം ഓഹരി പങ്കാളിത്തമുള്ള മഹാരാഷ്ട്ര, ഗോവ, കര്‍ണാടകം, കേരളം എന്നീ നാല് സംസ്ഥാനങ്ങളും നല്‍കണം.

ഇരട്ടപ്പാത വന്നാല്‍
55 വണ്ടികളാണ് കൊങ്കണ്‍ വഴി ഓടുന്നത്. ഇതില്‍ 28 എണ്ണം കേരളത്തിലൂടെയാണ്. പാത ഇരട്ടിപ്പിച്ചാല്‍ കേരളത്തിലൂടെ ഓടുന്ന നേത്രാവതി, മംഗള എക്‌സ്പ്രസുകള്‍ ഉള്‍പ്പെടെ എല്ലാ വണ്ടികള്‍ക്കും ഓട്ടത്തില്‍ മണിക്കൂറുകള്‍ ലാഭിക്കാനാവും. നിലവിലെ ഒറ്റപ്പാതയില്‍ വന്ദേഭാരത്, രാജധാനി ഒഴികെ ബാക്കി എല്ലാ വണ്ടികളും പിടിച്ചിടാറുണ്ട്. ഇപ്പോള്‍ 72 സ്റ്റേഷനുകളാണ് കൊങ്കണിലുള്ളത്.

X
Top