ഇന്ത്യയിൽ നിന്ന് ആദ്യമായി പെട്രോൾ ഇറക്കുമതി ചെയ്ത് റഷ്യമൊത്തവില പണപ്പെരുപ്പം താഴേക്ക്പെട്രോളിയം കരുതൽ ശേഖരം വികസിപ്പിക്കാൻ ഇന്ത്യ; മധ്യപ്രദേശിലും രാജസ്ഥാനിലും വന്‍ സംഭരണ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നുതമിഴ്‌നാട്ടിലേക്ക് നിക്ഷേപ ഒഴുക്ക്; വിജയ് സർക്കാർ അധികാരത്തിലേറി 100 ദിവസത്തിനുള്ളിൽ 1.02 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്ന് റിപ്പോർട്ട്വിദേശത്തെ ഉപരിപഠനം: ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്

കൊച്ചി വാട്ടർ മെട്രോക്ക് ഒന്നാം പിറന്നാൾ; ഇതുവരെ യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം ആളുകൾ

കൊച്ചി വാട്ടർ മെട്രോക്ക് ഒരു വയസ്. 19.72 ലക്ഷത്തിലധികം ആളുകൾ ഇതുവരെ വാട്ടർ മെട്രോയിൽ യാത്ര ചെയ്‌തു. അഞ്ച് റൂട്ടുകളിലാണ് നിലവിൽ മെട്രോ സർവീസുള്ളത്.

രണ്ട് റൂട്ടുകളിൽ ഒമ്പത് ബോട്ടുകളുമായി ആരംഭിച്ച യാത്ര ഇന്ന് അഞ്ചു റൂട്ടുകളിലേക്ക് എത്തി.

14 ബോട്ടുകളും കൊച്ചി വാട്ടർ മെട്രോക്ക് സ്വന്തം. ഒരു വർഷത്തിലേക്ക് എത്തുമ്പോൾ യാത്രക്കാരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു.

കഴിഞ്ഞ ദിവസമാണ് ഫോർട്ട് കൊച്ചിയിലേക്കുള്ള സർവീസ് ആരംഭിച്ചത്. ഇതുവരെ 10 ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയായി. 38 ടെർമിനലുകളാണ് ലക്ഷ്യമിടുന്നത്.

കൊച്ചി വാട്ടർ മെട്രോ പൂർണ്ണതോതിലാകുമ്പോൾ വ്യവസായ നഗരത്തിന്റെ വികസന കുതിപ്പിന് മുതൽക്കൂട്ടാകുമെന്ന് ഉറപ്പ്.

20 രൂപ മുതൽ 40 രൂപ വരെയാണ് യാത്രാ നിരക്ക്. വിവിധ യാത്രാ പാസ് ഉപയോഗിച്ച് പത്തു രൂപ നിരക്കിൽ വരെ യാത്ര ചെയ്യാം.

ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരോടൊപ്പം കൊച്ചി മെട്രോ എം.ഡി ലോക്നാഥ് ബഹ്റ യാത്ര ചെയ്തു.

നടി മിയ, മുരളി തുമ്മാരക്കുടി, എം.കെ സാനു തുടങ്ങിയ പ്രമുഖർ വാർഷികാഘോഷ പരിപാടികളിൽ പങ്കെടുത്തു.

X
Top