രാജ്യത്ത് റീട്ടെയിൽ വായ്‌പയിൽ താരമായി സ്വർണ വായ്‌പ; ഒരു വർഷം കൊണ്ട് വളർച്ച 62 ശതമാനം ◆ ചൈനയ്‌ക്കെതിരെ തുറന്നടിച്ച് ധനമന്ത്രി; ‘വ്യാപാരത്തില്‍ വന്‍ അസന്തുലിതാവസ്ഥ’ ◆ ഇന്ധന കയറ്റുമതിക്കുള്ള വിൻഡ്‌ഫോൾ നികുതി പുതുക്കി കേന്ദ്രം ◆ വിമാന ടിക്കറ്റ് നിരക്കിൽ നടപടി വേണമെന്ന് കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം ◆ എഥനോൾ വിതരണം 987 കോടി ലിറ്ററിലേക്ക്; 71 ശതമാനവും ധാന്യങ്ങളിൽ നിന്ന് ◆

സംസ്ഥാനത്തെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച്‌ ഏവിയേഷൻ ഹബ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനയാത്രാ കണക്‌ടിവിറ്റി മെച്ചപ്പെടുത്താൻ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, മംഗലാപുരം വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച്‌ ആഭ്യന്തര യാത്രാ സംവിധാനം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയില്‍ പറഞ്ഞു.

കൊച്ചി- തിരുവനന്തപുരം സർവീസ് ഈ മാസം 25 മുതല്‍ പ്രതിദിനമാക്കും. വിമാനക്കമ്പനികള്‍ രണ്ടായിരത്തിനടുത്ത് പുതിയ വിമാനങ്ങള്‍ക്കായി നല്‍കിയ ഓർഡറുകള്‍ യാഥാർത്ഥ്യമാകുന്നതോടെ സർവീസുകളുടെ അപര്യാപ്തത പരിഹരിക്കപ്പെടും.

നാല് വിമാനത്താവളങ്ങള്‍ ചേർത്തുള്ള ഏവിയേഷൻ ഹബ് നടപ്പാക്കും. കോഴിക്കോട് വിമാനത്താവളത്തിനായി 2047വരെയുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. പുതിയ ടെർമിനല്‍, പാർക്കിംഗ് ബേകള്‍, കാർഗോ സൗകര്യം, എ.ടി.സി ടവർ, മള്‍ട്ടിലെവല്‍ കാർ പാർക്കിംഗ് എന്നിവ പദ്ധതിയിലുണ്ട്.

ടെർമിനലിന് സമീപം പാർക്കിംഗ് വികസിപ്പിക്കാൻ 15 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. വിമാനത്താവളത്തിലേക്ക് കണക്ടിവിറ്റി ഉറപ്പാക്കാൻ എലിവേറ്റഡ് ഹൈവേ നിർമ്മിക്കും.

കേരളത്തിലെ മൂന്നാമത്തെ ഐ.ടി ഡെസ്റ്റിനേഷനായി കോഴിക്കോടിനെ വികസിപ്പിക്കുമെന്നും പി.കെ.ഫിറോസിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

X
Top