ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

കൊച്ചി മെട്രോ ആദ്യമായി പ്രവര്‍ത്തന ലാഭത്തില്‍

കൊച്ചി: കൊച്ചിയുടെ പൊതുഗതാഗത രംഗത്ത് വന്‍ മുന്നേറ്റവുമായെത്തിയ കൊച്ചി മെട്രോ ആദ്യമായി പ്രവര്‍ത്തന ലാഭത്തില്‍. അഞ്ചുകോടി മുപ്പത്തിയഞ്ചുലക്ഷം രൂപയുടെ പ്രവര്‍ത്തന ലാഭമാണ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി മെട്രോയ്ക്ക് ലഭിച്ചത്. യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലെത്തിയതും നേട്ടമായി.

കൊച്ചി മെട്രോ സര്‍വീസ് തുടങ്ങിയ 2017 ജൂണില്‍ കൗതുകത്തോടെ ‌ഓടിക്കയറിയ പലരും നിത്യയാത്രക്കാരായി. കോവിഡ് കാലത്ത് കിതച്ചെങ്കിലും അതിനുശേഷം പതിയെ ഗതിവേഗം വീണ്ടെടുത്ത കൊച്ചി മെട്രോ ആദ്യമായി പ്രവര്‍ത്തനലാഭമെന്ന നാഴികക്കല്ല് പിന്നിട്ടു.

2022-23 സാമ്പത്തികവര്‍ഷത്തെ ഓഡിറ്റിങ് പൂര്‍ത്തിയാക്കിയപ്പോള്‍ പ്രവര്‍ത്തന ലാഭം 5.35 കോടി രൂപ. 145 % വര്‍ധന. ടിക്കറ്റ് വരുമാനം 75.49 കോടിരൂപയാണ്. ടിക്കറ്റിതര വരുമാനവും ഗണ്യമായി വര്‍ധിച്ച് 58.55 കോടിരൂപയായി.

പ്രവര്‍ത്തനച്ചെലവ് നിയന്ത്രിക്കുകകൂടി ചെയ്തതോടെ നഷ്ടക്കണക്കില്‍നിന്ന് കൊച്ചി മെട്രോ പ്രവര്‍ത്തന ലാഭത്തിലേക്കെത്തി.

വിവിധ ചെലവ് ചുരുക്കല്‍ നീക്കങ്ങളും, യാത്രക്കാരെ ആകര്‍ഷിക്കാനുള്ള പദ്ധതികളും ഫലം കണ്ടുവെന്നാണ് കെ.എം.ആര്‍.എല്ലിന്റെ വിലയിരുത്തല്‍. ചുരുങ്ങിയ കാലംകൊണ്ട് പ്രവര്‍‌ത്തന ലാഭത്തിലെത്തിയത് നേട്ടമെന്ന് കെ.എം.ആര്‍.എല്‍ എം.ഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.

കൊച്ചി മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട വായ്പാ തിരിച്ചടവും, നികുതികളും നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്.

വരുമാനം വര്‍ധിപ്പിച്ച് സര്‍ക്കാരിന്റെ തിരിച്ചടവ് ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് കെ.എം.ആര്‍.എല്‍.

X
Top