ജിഎസ്ടി കൗൺസിൽ യോഗം 7ന്ഇന്ത്യയുടെ വളർച്ച നിരക്ക് നിലനിർത്തി എസ് ആൻഡ് പിനഗരവീടുകൾക്ക് പലിശ സബ്‌സിഡി വായ്പാ പദ്ധതി ഒരുങ്ങുന്നുവിദേശ നിക്ഷേപകര്‍ കടപ്പത്ര വിപണിയില്‍നിന്ന് പിന്മാറുന്നുഇന്ത്യൻ സ്മാര്‍ട്ട്ടിവി വിപണി കുതിക്കുന്നു

കെഎൻആർ ശങ്കരംപേട്ട് പ്രൊജക്‌ട്‌സിലെ ഓഹരികൾ വിറ്റ് കെഎൻആർ കൺസ്ട്രക്ഷൻസ്

മുംബൈ: അനുബന്ധ സ്ഥാപനമായ കെഎൻആർ ശങ്കരംപേട്ട് പ്രൊജക്‌ട്‌സ് പ്രൈവറ്റ് ലിമിറ്റഡിലെ ശേഷിക്കുന്ന 51 ശതമാനം ഇക്വിറ്റി ഓഹരികൾ കമ്പനി കൈമാറിയതായി കെഎൻആർ കൺസ്ട്രക്ഷൻസ് ലിമിറ്റഡ് വെള്ളിയാഴ്ച അറിയിച്ചു. സിംഗപ്പൂർ ആസ്ഥാനമായുള്ള ക്യൂബ് ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പിടിഇ ലിമിറ്റഡിനാണ് കമ്പനി ഓഹരി വിറ്റത്.

49 ശതമാനം ഇക്വിറ്റി ഓഹരി കൈമാറുന്നതിന്റെ ആദ്യ ഘട്ടം 2021 ഡിസംബർ 31-ന് പൂർത്തിയായിരുന്നു. ഇരു കമ്പനികളും തമ്മിലുള്ള ഓഹരി വാങ്ങൽ കരാർ 2019 ഓഗസ്റ്റ് 16 നാണ് നടപ്പിലാക്കിയത്.

കെഎൻആർ ശങ്കരംപേട്ട് പ്രോജക്‌ട്‌സിൽ തങ്ങൾ ഇതുവരെ 126.81 കോടി രൂപയുടെ (ഇക്വിറ്റി, സബ്‌ഡെറ്റ് രൂപത്തിൽ) നിക്ഷേപമാണ് നടത്തിയിട്ടുള്ളതെന്ന് കെഎൻആർ കൺസ്ട്രക്‌ഷൻസ് അറിയിച്ചു. അതിൽ കഴിഞ്ഞ വർഷത്തെ ഓഹരി വില്പനയിലൂടെ കമ്പനി 108.51 കോടി രൂപ സമാഹരിച്ചു. കൂടാതെ ശേഷിക്കുന്ന 51 ശതമാനം ഇക്വിറ്റി ഓഹരികളുടെ കൈമാറ്റത്തിലൂടെ 46 കോടി രൂപ ലഭിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം 267.04 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തിയ കെഎൻആർ ശങ്കരംപേട്ട് പ്രോജക്ട്സ്, കെഎൻആർ കൺസ്ട്രക്ഷൻസിന്റെ ഏകീകൃത വരുമാനത്തിന്റെ 7.41 ശതമാനം സംഭാവന നൽകി. നിലവിൽ കെഎൻആർ കൺസ്ട്രക്ഷൻസിന്റെ ഓഹരികൾ 3 ശതമാനം ഉയർന്ന് 211.40 രൂപയിലെത്തി.

X
Top