ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

മാക്‌സ് ഹെൽത്ത്‌കെയറിലെ ഓഹരികൾ വിൽക്കാൻ കെകെആർ

മുംബൈ: മാക്സ് ഹെൽത്ത് കെയറിലെ 27.5 ശതമാനം ഓഹരികൾ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ കെകെആർ ഈ മാസം വിൽക്കുമെന്ന് സിഎൻബിസി ടിവി റിപ്പോർട്ട് ചെയ്തു. ഹെൽത്ത് കെയർ കമ്പനിയിൽ നിക്ഷേപിച്ചിട്ടുള്ള കെകെആർ അതിന്റെ അഫിലിയേറ്റഡ് സ്ഥാപനമായ കയാക് ഇൻവെസ്റ്റ്‌മെന്റ് വഴിയാണ് ഓഹരികൾ വിറ്റഴിക്കുന്നതെന്ന് മാധ്യമ റിപ്പോർട്ട് വ്യക്തമാകുന്നു.

ഓഹരി വിൽപ്പനയിലൂടെ കെകെആർ തങ്ങളുടെ കൈവശമുള്ള 26.7 കോടി ഓഹരികൾ മുഴുവനായി വിൽക്കുകയും 9000 കോടി രൂപ സമാഹരിക്കുകയും ചെയ്യും. ഈ ഇടപാട് വിപണി വിലയേക്കാൾ അഞ്ച് ശതമാനം വരെ കിഴിവിലായിരിക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കഴിഞ്ഞ വർഷം ജൂണിലെ കണക്കനുസരിച്ച് മാക്‌സ് ഹെൽത്ത്‌കെയറിന്റെ 45.63 കോടി ഓഹരികൾ അഥവാ ഇക്വിറ്റി മൂലധനത്തിന്റെ 47.24 ശതമാനം വരുന്ന ഓഹരികൾ കയാക്ക് ഇൻവെസ്റ്റ്‌മെന്റിന്റെ കൈവശമുണ്ട്. സെപ്റ്റംബർ 29ന് ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലൂടെ കമ്പനി 8.44 കോടി ഓഹരികൾ 2,956 കോടി രൂപയ്ക്ക് വിറ്റിരുന്നു. എച്ച്‌ഡിഎഫ്‌സി മ്യൂച്വൽ ഫണ്ട്, വെരിറ്റാസ് ഫണ്ട്‌സ് പിഎൽസി, എസ്‌ബിഐ മ്യൂച്വൽ ഫണ്ട് തുടങ്ങിയവയാണ് അന്ന് ഓഹരികൾ ഏറ്റെടുത്തത്.

വെള്ളിയാഴ്ച, ബിഎസ്ഇയിൽ മാക്സ് ഹെൽത്ത് കെയറിന്റെ ഓഹരികൾ 2.74 ശതമാനം ഇടിഞ്ഞ് 361.55 രൂപയിലാണ് വ്യാപാരം അവസാനിച്ചത്.

X
Top