ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

കെകെആർ, സിപിപിഐബി എന്നിവ ഇൻഡസ് ടവേഴ്‌സിലെ ഓഹരികൾ വിൽക്കുന്നു

ഡൽഹി: യുഎസ് പ്രൈവറ്റ് ഇക്വിറ്റി പ്രമുഖരായ കെകെആറും ടോപ്പ് പെൻഷൻ ഫണ്ടായ കനേഡിയൻ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡും (സിപിപിഐബി) നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഇൻഫ്രാസ്ട്രക്ചർ സ്ഥാപനമായ ഇൻഡസ് ടവേഴ്‌സിലെ (മുമ്പ് ഭാരതി ഇൻഫ്രാടെൽ എന്നറിയപ്പെട്ടിരുന്നു) അവരുടെ ഓഹരികൾ വിൽക്കാനുള്ള ഓപ്ഷനുകൾ നോക്കുകായാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഈ രണ്ട് സ്ഥാപനങ്ങളും ഇപ്പോൾ കുറച്ച് വർഷങ്ങളായി ഇൻഡസ് ടവേഴ്‌സിലെ നിലവിലുള്ള ഓഹരികൾ വിൽക്കാൻ താൽപ്പര്യപ്പെടുന്നതായും, അതിനായി അവർ അനുയോജ്യമായ അവസരം തേടുകയാണെന്നും കൂടുതൽ വിശദാംശങ്ങൾ പങ്ക് വയ്ക്കാതെ അടുത്ത വൃത്തങ്ങൾ പറഞ്ഞു.

നിലവിൽ ഇൻഡസ് ടവേഴ്‌സിൽ സിപിപിഐബിക്ക് 2.15 ശതമാനം ഓഹരിയും കെകെആറിന് 4.85 ശതമാനം ഓഹരിയുമുണ്ട്. ഇൻഡസ് ടവേഴ്‌സിന്റെ വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ 7 ശതമാനം ഓഹരികളുടെ മൂല്യം 3,952 കോടി രൂപയാണ്. ഇവർക്ക് പുറമെ ഭാരതി ഗ്രൂപ്പും വോഡഫോൺ ഗ്രൂപ്പും ഉൾപ്പെടുന്ന പ്രൊമോട്ടർ വിഭാഗത്തിന് കമ്പനിയിൽ 67.49 ശതമാനം ഓഹരിയുണ്ട്. 2017-ൽ ഭാരതി എയർടെൽ ഭാരതി ഇൻഫ്രാടെലിന്റെ 10.3 ശതമാനം ഓഹരികൾ സിപിപിഐബി, കെകെആർ എന്നിവയുൾപ്പെടെയുള്ള നിക്ഷേപകരുടെ കൺസോർഷ്യത്തിന് വിറ്റിരുന്നു.

ഇതിന് പുറമെ ഈ വർഷം ആദ്യം വോഡഫോൺ ഗ്രൂപ്പ് ഇൻഡസ് ടവേഴ്സിന്റെ 7.1 ശതമാനം ഓഹരികൾ വിറ്റിരുന്നു. 

X
Top