പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞുജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് ​താങ്ങായി കെഎ​ഫ്സി വായ്പ പദ്ധതി; സ്‌റ്റാർട്ടപ്പ് കോൺക്ളേവ് ആഗസ്റ്റ് 29ന്

കൊച്ചി: സംസ്ഥാനത്തെ സ്‌റ്റാർട്ടപ്പ് സംരംഭങ്ങളെ വളർച്ചയുടെ ഉയരങ്ങളിലേക്ക് നയിക്കാൻ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ(കെ.എഫ്.സി) പുതിയ പദ്ധതി തയ്യാറാക്കുന്നു.

മികച്ച ആശയങ്ങളുള്ള സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് തുടക്കം മുതൽ ഫണ്ട് ലഭ്യത ഉറപ്പാക്കുന്ന തരത്തിലുള്ള സമഗ്ര പദ്ധതിയാണ് നടപ്പാക്കുന്നത്.

ആശയ രൂപീകരണം മുതൽ കമ്പനിയുടെ വിപുലീകരണത്തിൽ വരെ ഓരോ ഘട്ടത്തിലും വായ്പ സഹായം ലഭ്യമാക്കുന്ന കെ.എഫ്.സി സ്റ്റാർട്ടപ്പ് കേരള പദ്ധതി സംസ്ഥാനത്തെ വ്യവസായ വികസനത്തിൽ നാഴികകല്ലായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ പദ്ധതിയിലൂടെ സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ആകർഷകമായ പലിശനിരക്കിൽ ഈടില്ലാതെ വായ്പ ലഭ്യമാകും. കെ.എഫ്.സി സ്റ്റാർട്ടപ്പ് കേരള പദ്ധതിയിലൂടെ ഇതുവരെ 61 കമ്പനികൾക്കായി 78.52 കോടി രൂപ വായ്പ നൽകിയിട്ടുണ്ട്. നടപ്പുവർഷം 100 പുതിയ സ്റ്റാർട്ടപ്പുകൾക്ക് കൂടി കെ.എഫ്.സി വായ്പ ലഭ്യമാക്കും.

മികച്ച സ്റ്റാർട്ടപ്പുകൾക്കുള്ള പുരസ്കാരദാനവും സാമ്പത്തിക വർഷത്തെ കെ.എഫ്.സിയുടെ പ്രവർത്തന റിപ്പോർട്ടിന്റെ പ്രകാശനവും ആഗസ്‌റ്റ് 29ലെ സ്‌റ്റാർട്ടപ്പ് കോൺക്ളേവിൽ നടക്കും. സർക്കാരിനുള്ള ഈ വർഷത്തെ ലാഭവിഹിതമായ 36 കോടി രൂപയുടെ ചെക്കും ചടങ്ങിൽ കൈമാറും.

ആവേശമാക്കാൻ സ്‌റ്റാർട്ടപ്പ് കോൺക്ളേവ്
കേരളത്തിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ ലക്ഷ്യമിടുന്ന കെ.എഫ്.സി സ്റ്റാർട്ടപ്പ് കോൺക്ലേവ് ആഗസ്റ്റ് 29ന് രാവിലെ 11.30ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ ധനമന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.

വിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി. ശിവൻകുട്ടി, കെ.എഫ്.സി ചെയർമാൻ സഞ്ജയ് കൗൾ തുടങ്ങിയവർ പങ്കെടുക്കും. സ്റ്റാർട്ടപ്പ് രംഗത്തെ പുതിയ അവസരങ്ങളും മാതൃകകളും കോൺക്ളേവ്ചർച്ച ചെയ്യും.

സംരംഭകർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ തുടങ്ങിയവരും പങ്കെടുക്കും. സ്റ്റാർട്ടപ്പ് രംഗത്ത് മികവ് തെളിയിച്ച കമ്പനികളുടെ ഉത്പന്നങ്ങളുടെ പ്രദർശന സ്റ്റാളും കോൺക്ലേവിലെ പ്രധാന ആകർഷണമാണ്.

ലാ​ഭ​ക്ഷ​മ​ത​യി​ൽ​ ​മു​ന്നിൽ
ഏ​പ്രി​ൽ​ ​മു​ത​ൽ​ ​ജൂ​ൺ​ ​വ​രെ​യു​ള്ള​ ​മൂ​ന്ന് ​മാ​സ​ത്തി​ൽ​ ​അ​റ്റാ​ദാ​യ​ത്തി​ൽ​ 45​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധ​ന​യു​മാ​യി​ ​കേ​ര​ള​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​മി​ക​ച്ച​ ​നേ​ട്ട​മു​ണ്ടാ​ക്കി.​ ​ഇ​ക്കാ​ല​യ​ള​വി​ൽ​ ​ക​മ്പ​നി​യു​ടെ​ ​ലാ​ഭം​ 38.74​ ​കോ​ടി​ ​രൂ​പ​യാ​യി​ ​ഉ​യ​ർ​ന്നു.​ ​

മു​ൻ​വ​ർ​ഷം​ ​ഇ​തേ​കാ​ല​യ​ള​വി​ൽ​ ​ലാ​ഭം​ 26.71​ ​കോ​ടി​ ​രൂ​പ​യാ​യി​രു​ന്നു.

X
Top