
ഡൽഹി: കെസോറാം ഇൻഡസ്ട്രീസ് 2023 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 61.25 കോടിയുടെ അറ്റ നഷ്ട്ടം റിപ്പോർട്ട് ചെയ്തു. അതേസമയം, കമ്പനിയുടെ പ്രവർത്തന വരുമാനം മുൻ വർഷം ഇതേ കാലയളവിലെ 855.40 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2023 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 4.18 ശതമാനം ഉയർന്ന് 891.23 കോടി രൂപയായി. സിമന്റ് നിർമ്മാതാവ് 2023 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 81.34 കോടി രൂപയുടെ നികുതിക്ക് മുമ്പുള്ള നഷ്ടം റിപ്പോർട്ട് ചെയ്തു. കൂടാതെ 2022 ജൂൺ 30ന് അവസാനിച്ച ത്രൈമാസത്തിൽ സ്ഥാപനത്തിന്റെ മൊത്തം ചെലവുകൾ 19.5 ശതമാനം വർധിച്ച് 998.54 കോടി രൂപയായി ഉയർന്നു.
2022 ജൂൺ പാദത്തിലെ 19.89 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ അവലോകന പാദത്തിലെ ഏകീകൃത പ്രവർത്തന മാർജിൻ 3.42 ശതമാനമായി ഇടിഞ്ഞു. സിമന്റ്, ടയറുകൾ, ട്യൂബുകൾ, റയോൺ, പേപ്പർ, ഹെവി കെമിക്കൽസ്, സ്പൺ പൈപ്പുകൾ എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് കേസോറാം ഇൻഡസ്ട്രീസ്. വെള്ളിയാഴ്ച ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരികൾ 0.63 ശതമാനം ഇടിഞ്ഞ് 46.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.