സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽമേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

ഈ വര്‍ഷത്തെ ആദ്യ കടമെടുപ്പിന് കേരളം

തിരുവനന്തപുരം: നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2024-25) ആദ്യ കടമെടുപ്പിന് കേരളം ഒരുങ്ങുന്നു. ഈ വര്‍ഷം ആകെ 37,512 കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് അവകാശമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

ഇതില്‍ ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ എത്ര രൂപ കടമെടുക്കാം എന്ന് വ്യക്തമാക്കേണ്ടതാണെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്രം മൗനത്തിലാണ്. ഈ സാഹചര്യത്തില്‍ അടിയന്തരമായി 5,000 കോടി രൂപ കടമെടുക്കാന്‍ ഇടക്കാല അനുമതി നല്‍കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ 3,000 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചത്. ഈ തുകയില്‍ നിന്നാണ് ഇപ്പോള്‍ തത്കാലം 2,000 കോടി രൂപ കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്.

സാമ്പത്തികഞെരുക്കത്തെ തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) മാറ്റിവച്ച ബില്ലുകള്‍ പാസാക്കാനാകും പ്രധാനമായും ഇപ്പോള്‍ കടമെടുക്കുന്ന തുക പ്രയോജനപ്പെടുത്തുക.

തദ്ദേശസ്ഥാപനങ്ങളും വിവിധ വകുപ്പുകളും മാറ്റിവച്ച ബില്ലുകളാണിവ. നിശ്ചിതതുക സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ കുടിശികയുടെ ഒരു ഗഡു വീട്ടാനും വിനിയോഗിച്ചേക്കും.

ഈ മാസം 28നാകും കേരളം കടമെടുക്കുക. ഇതിനായുള്ള കടപ്പത്രങ്ങള്‍ അന്ന് റിസര്‍വ് ബാങ്കിന്റെ ഇ-കുബേര്‍ പോര്‍ട്ടലില്‍ ലഭ്യമാക്കിയേക്കും.

X
Top