ലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്സ്വകാര്യ മേഖലയില്‍ നേരിയ വളര്‍ച്ച; നിര്‍മ്മാണ രംഗത്ത് മന്ദഗതിഡിജിറ്റൽ ഷോപ്പിങ് രീതികൾ മാറുന്നു; ആളുകൾ വീണ്ടും ഓഫ്‌ലൈൻ പേയ്മെന്‍റിലേക്ക് മടങ്ങുന്നുപഞ്ചസാര വിപണിയില്‍ കടുത്ത നിയന്ത്രണം; വന്‍കിട വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധിഓണക്കാല ഡിമാൻഡ്: സിയാൽ കാർഗോ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്

2025നുള്ളിൽ കേരളത്തിൽ വേഗം കൂട്ടാൻ റെയിൽവേ

തിരുവനന്തപുരം: 2025-നുള്ളിൽ സംസ്ഥാനത്തെ ട്രാക്കുകളിലെ പരമാവധി വേഗം 130 കിലോ മീറ്ററായി ഉയർത്താൻ റെയിൽവേ ഒരുങ്ങുന്നു.

ഷൊർണ്ണൂർ – കണ്ണൂർ 175 കി.മീറ്ററാണ് ആദ്യപടിയായി കൂട്ടുക. ട്രാക്കുകൾ ബലപ്പെടുത്തിയും വളവുകൾ നിവർത്തിയും ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനത്തിലൂടെയാണ് വേഗം കൂട്ടുക. പഴയ മോഡൽ പാളങ്ങൾ നവീകരിക്കും.

കണ്ണൂർ-മംഗലാപുരം (131 കിലോ മീറ്റർ), കൊല്ലം- തിരുവനന്തപുരം (64 കിലോ മീറ്റർ) ഭാഗങ്ങളിൽ 2025-26 ൽ പരമാവധി വേഗം 130 കിലോ മീറ്ററായി ഉയർത്തും.

തിരുവനന്തപുരം-മംഗളൂരു പാതയുടെ വേഗം കൂട്ടുന്നത് സംബന്ധിച്ച് സാധ്യതാപഠനം അന്തിമഘട്ടത്തിലാണ്. ആലപ്പുഴ-കോട്ടയം പാതകളിൽ ഒരേസമയം അറ്റകുറ്റപ്പണിയും നവീകരണവും നടത്തും.

പൂർത്തീകരിക്കുന്നതോടെ മണിക്കൂറിൽ 130-160 കിലോ മീറ്റർ വേഗം കൈവരിക്കുകയാണ് ലക്ഷ്യം.

X
Top