എണ്ണ ഇറക്കുമതി ബില്ലില്‍ വന്‍ വര്‍ധന ◆ നവംബറിൽ എണ്ണവില കൂട്ടാൻ കേന്ദ്രസർക്കാർ ◆ ന്യൂസിലന്‍ഡില്‍ നിന്നുള്ള ഇറക്കുമതിക്ക് ആദ്യഘട്ട നികുതിയിളവ് പ്രഖ്യാപിച്ചു ◆ അരിവില 100 കടന്നേക്കുമെന്ന് ആശങ്ക ◆ രാജ്യത്ത് റീട്ടെയിൽ വായ്‌പയിൽ താരമായി സ്വർണ വായ്‌പ; ഒരു വർഷം കൊണ്ട് വളർച്ച 62 ശതമാനം ◆

കരൂർ വൈശ്യ ബാങ്കിന്റെ രണ്ടാം പാദ അറ്റാദായം 37.28 ശതമാനം ഉയർന്നു

2026 സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ കരൂർ വൈശ്യ ബാങ്കിന്റെ അറ്റാദായം മുൻവർഷത്തെ 574 കോടി രൂപയിൽ നിന്ന് 37.28 ശതമാനം ഉയർന്ന് 788 കോടി രൂപയായി. അറ്റ പലിശ വരുമാനം 18.72 ശതമാനം വർധിച്ച് 1,497 കോടി രൂപയിലെത്തി.

പ്രൊവിഷനിംഗിന് മുമ്പുള്ള പ്രവർത്തന ലാഭം 14.26 ശതമാനം ഉയർന്ന് 1,162 കോടി രൂപയായി. ആകെ ബിസിനസ് 17.96 ശതമാനം വാർഷിക വളർച്ചയോടെ 2,39,712 കോടി രൂപയിലെത്തി. നിക്ഷേപങ്ങൾ 1,28,123 കോടി രൂപയായും വായ്പകൾ 1,11,589 കോടി രൂപയായും വർധിച്ചു.

ആദ്യ പകുതിയിൽ അറ്റാദായം 40.91 ശതമാനം വർധിച്ച് 1,543 കോടി രൂപയായി. അറ്റ പലിശ മാർജിൻ 4.34 ശതമാനമായി ഉയർന്നപ്പോൾ കമ്മീഷൻ, ഫീസ് വരുമാനം 11 ശതമാനം വർധിച്ച് 561 കോടി രൂപയിലെത്തി.

വരുമാനവും ചെലവും തമ്മിലുള്ള അനുപാതം 40.53 ശതമാനമായി കുറഞ്ഞു. മൊത്തം നിഷ്ക്രിയ ആസ്തി 0.69 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 0.18 ശതമാനമായും കുറഞ്ഞു. മൂലധന പര്യാപ്തതാ അനുപാതം 17.97 ശതമാനമായി ഉയർന്നു.

വളർച്ച, ലാഭക്ഷമത, ആസ്തിയുടെ ഗുണനിലവാരം എന്നിവയിൽ മികച്ച പ്രകടനം നിലനിർത്താൻ ബാങ്കിന് കഴിഞ്ഞതായി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ബി. രമേശ് ബാബു പറഞ്ഞു.

ജാഗ്രതയോടെയുള്ള വളർച്ച, പ്രവർത്തനക്ഷമത, ഉപഭോക്തൃ കേന്ദ്രീകൃത സമീപനം, അച്ചടക്കത്തോടെയുള്ള അപകടസാധ്യതാ നിയന്ത്രണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് എല്ലാ ഓഹരി ഉടമകൾക്കും സുസ്ഥിരമായ മൂല്യം ഉറപ്പാക്കുകയാണ് ബാങ്കിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

X
Top