റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

കേരളാ പോലീസിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിന് രണ്ട് മില്യണ്‍ ഫോളോവേഴ്സ്

ണ്ട് മില്യണ്‍ ഫോളോവേഴ്സ് എന്ന ചരിത്രനേട്ടം കൈവരിച്ച് കേരളാ പോലീസിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജ്. ലോകത്ത് പോലീസ് വിഭാഗങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജുകളില്‍ 2 മില്യണ്‍ ഫോളോവേഴ്സ് എന്ന റെക്കോര്‍ഡ് നേടുന്ന ആദ്യ ഇന്‍സ്റ്റഗ്രാം പേജെന്ന നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നതെന്ന് കേരള പോലീസ് വാർത്താകുറിപ്പിൽ അറിയിച്ചു.

കേരള പോലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക് പേജിനു നിലവില്‍ 2.3 മില്യണ്‍ ഫോളോവേഴ്സ് ഉണ്ട്.
ജനങ്ങളുമായുള്ള ആശയവിനിമയം കൂടുതല്‍ ശക്തിപ്പെടുത്തുക, സുരക്ഷാ സന്ദേശങ്ങള്‍ അതിവേഗം ജനങ്ങളിലെത്തിക്കുക, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരളാ പോലീസ് സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചുവരുന്നത്.

കാലാനുസൃതമായി മാറുന്ന ആശയവിനിമയ രീതികളെ ഉള്‍ക്കൊണ്ട് പൊതുജനങ്ങളുമായി കൂടുതല്‍ അടുപ്പം സ്ഥാപിക്കാന്‍ കഴിഞ്ഞെന്നതാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകം. സമൂഹമാധ്യമങ്ങളിലെ കേരള പോലീസ് ശൈലി മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളും പിന്തുടര്‍ന്ന് തുടങ്ങിയിട്ടുണ്ട്.

കേരള പോലീസിന്‍റെ ഔദ്യോഗിക ഫേസ് ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളുടെ ലിങ്കുകള്‍
ഫേസ് ബുക്ക്: https://www.facebook.com/share/1B9fkwvRky/
ഇന്‍സ്റ്റഗ്രാം: https://www.instagram.com/kerala_police?igsh=MXRleDU4bmZ0b3B6ZA==

ട്രാഫിക് സുരക്ഷ, സൈബര്‍ സുരക്ഷ, വനിതാ ശിശു സംരക്ഷണം, ലഹരിവിരുദ്ധ ബോധവത്കരണം, ദുരന്തനിവാരണ സന്ദേശങ്ങള്‍, നിയമബോധവത്കരണം, പൊതുജന സേവന വിവരങ്ങള്‍, റിക്രൂട്ട്മെന്‍റ് അറിയിപ്പുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ലളിതവും ജനകീയവുമായ രീതിയില്‍ പങ്കുവെക്കുന്ന കേരളാ പോലീസിന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് നിരവധി ആരാധകരുണ്ട്.

സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍, ഹ്രസ്വ വീഡിയോകള്‍, റീലുകള്‍, ഇന്‍ഫോഗ്രാഫിക്കുകള്‍, ആനിമേഷനുകള്‍, പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്ന ക്യാമ്പയിനുകള്‍ എന്നിവയിലൂടെ സുരക്ഷാ സന്ദേശങ്ങള്‍ എല്ലാ പ്രായങ്ങളിലുമുള്ള ജനവിഭാഗങ്ങളിലേക്കും ഫലപ്രദമായി എത്തിക്കാന്‍ കേരള പോലീസ് ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.

പുതിയ സാമൂഹ്യമാധ്യമ ട്രെന്‍ഡുകള്‍ പ്രയോജനപ്പെടുത്തി സന്ദേശങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിലും കേരളാ പോലീസ് ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തുന്നത്.

സൈബര്‍ ഓപ്പറേഷന്‍സ് എസ്. പി, അങ്കിത് അശോകിന്‍റെ മേല്‍നോട്ടത്തില്‍ കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്ലിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍ ബി ടി, ഹവില്‍ദാര്‍ നിധീഷ്. സി എന്നിവരാണ് പോലീസിന്‍റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്.

X
Top