Alt Image
കൊച്ചിയിൽ നിന്ന് 4 ചാർട്ടേഡ് വിമാനങ്ങൾ; യുദ്ധകാലത്ത് ലുലു ഗൾഫിലെത്തിച്ചത് 5200 ടൺ പച്ചക്കറി ◆ എണ്ണപ്പിണ്ണാക്കിന്‍റെ കയറ്റുമതിയിൽ ഇടിവ് ◆ പുനരുപയോഗ ഊർജമേഖലയിൽ വൻ നിക്ഷേപം; 4 വർഷത്തിനുള്ളിൽ ഇന്ത്യ നേടുക 22.5 ലക്ഷം കോടി ലാഭം ◆ എഥനോൾ പെട്രോൾ വിവാദം: വിശദമായി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പെട്രോളിയം മന്ത്രാലയം ◆ സ്വർണവില കുതിച്ചുയരുമെന്ന് ജെ പി മോർഗൻ; വർഷാവസാനത്തോടെ 46% വർധിക്കുമെന്ന് പ്രവചനം ◆

കേരള ഇന്റേൺഷിപ്പ് പോർട്ടൽ: കെൽട്രോണുമായി ധാരണാപത്രം ഒപ്പുവെച്ചു

. വിദ്യാർത്ഥികൾക്ക് മികച്ച ഇൻ്റേൺഷിപ്പ്, പ്ലേസ്മെന്റ് അവസരങ്ങൾ ലഭ്യമാക്കാനാണ് പോർട്ടൽ ആരംഭിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് വർഷ ബിരുദ പ്രോഗ്രാം വിദ്യാർത്ഥികൾക്കായുള്ള ഇൻ്റേൺഷിപ്പ്, പ്ലേസ്‌മെന്റ്  എന്നിവ ഏകോപിപ്പിക്കുന്നതിനുള്ള കേരള ഇൻ്റേൺഷിപ്പ് പോർട്ടൽ നടത്തിപ്പിന് കെൽട്രോണുമായി ധാരണാ പത്രം ഒപ്പുവെച്ചു. ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ആർ ബിന്ദുവിന്റെ സാന്നിധ്യത്തിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ രജിസ്‌ട്രാർ ബീനാറാണി എംഎസ്, കെൽട്രോൺ  ജനറൽ മാനേജർ രാജേഷ് ജി എന്നിവരാണ് ധാരണാ പത്രത്തിൽ ഒപ്പുവച്ചത്.  

ഉന്നത വിദ്യാഭ്യാസ കൗൺസിൽ കെൽട്രോണിന്റെ സഹകരണത്തോടെ വികസിപ്പിച്ചതാണ് കേരള ഇൻ്റേൺഷിപ്പ് പോർട്ടൽ. സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് ഏറ്റവും ഗുണമേന്മയുള്ള ഇൻ്റേൺഷിപ്പ്, പ്ലേസ്മെന്റ് അവസരങ്ങൾ ലഭ്യമാക്കാനാണ് പോർട്ടൽ ആരംഭിക്കാൻ തീരുമാനിച്ചത്. സംസ്ഥാന സർക്കാർ ഉടമസ്ഥതയിൽ ഉള്ള എല്ലാ സ്ഥാപനങ്ങളിലും, സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മറ്റു പൊതുമേഖല-സ്വകാര്യ സ്ഥാപനങ്ങളിലും സംസ്ഥാനത്തെ നാല് വർഷ  ബിരുദ വിദ്യാർത്ഥികൾക്ക് ഈ പോർട്ടൽ വഴി ഇൻ്റേൺഷിപ്പ് അവസരങ്ങൾ ഉറപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മുൻകൈ എടുക്കും.  

ഇൻ്റേൺഷിപ്പ്, ഏകോപന പ്രവർത്തനങ്ങൾ സുഗമമാക്കാൻ സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും കോ ഓർഡിനേറ്റർമാരെ നിയോഗിക്കും. സംസ്ഥാനത്തെ കോളജുകളിലെ നാലുവർഷ  ബിരുദ പ്രോഗ്രാം കോ ഓർഡിനേറ്റർമാരും നൈപുണ്യവികസന കേന്ദ്രങ്ങളുടെ കോ ഓർഡിനേറ്റർമാരും പോർട്ടലിന്റെ നോഡൽ ഓഫീസർമാരായിരിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇൻഡസ്ട്രി-അക്കാദമിയ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ കെൽട്രോണുമായുള്ള സഹകരണം സഹായിക്കും. വിദ്യാർത്ഥികൾക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പോർട്ടൽ ലഭ്യമാക്കും. പോർട്ടൽ പരിചയപ്പെടുത്തുന്നതിന് സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും പരിശീലന പരിപാടികൾ സംഘടിപ്പിക്കും. ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി പ്രൊഫ. രാജൻ വർഗീസ്, റിസർച്ച് ഓഫീസർ ഡോ.കെ സുധീന്ദ്രൻ, കെൽട്രോൺ മാനേജിംഗ് ഡയറക്ടർ ശ്രീകുമാർ നായർ, ഡെപ്യൂട്ടി ജനറൽ മാനേജർ സമീറ എം, റീജിയണൽ ഹെഡുമാരായ ശാലു കൃഷ്ണൻ, മൃദുല, പ്രൊജക്റ്റ് കോ ഓർഡിനേറ്റർ ഉസാമ എംഎൻ എന്നിവർ പങ്കെടുത്തു.

X
Top