സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

കേരളത്തിന് കടമെടുക്കാൻ ശേഷിക്കുന്നത് 3700 കോടിമാത്രം

തിരുവനന്തപുരം: ഓണക്കാലം വരാനിരിക്കേ, സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. 3700 കോടി മാത്രമാണ് ഡിസംബർ വരെ കടമെടുക്കാൻ ശേഷിക്കുന്നത്. ഓണക്കാലത്തെ വർധിച്ച ചെലവിനും ശേഷിക്കുന്ന മൂന്നുമാസത്തേക്കും ഇതാണ് ആശ്രയം.

ഡിസംബവർവരെ 21,253 കോടി കടമെടുക്കാനാണ് കേരളത്തെ അനുവദിച്ചിരുന്നത്. ഇതിൽ 3700 കോടി ഒഴികെയുള്ളത് എടുത്തുകഴിഞ്ഞു. ഡിസംബറിനു ശേഷം മാർച്ചുവരെ കേന്ദ്രം എത്ര അനുവദിക്കുമെന്ന് ഇപ്പോൾ നിശ്ചയമില്ല.

പ്രോവിഡന്റ് ഫണ്ടും ട്രഷറി നിക്ഷേപവും ഉൾപ്പെടെയുള്ള പൊതു അക്കൗണ്ട് കണക്കാക്കി കടം വെട്ടിക്കുറച്ചതിൽ അപാകമുണ്ടെന്ന് സംസ്ഥാനം അറിയിച്ചിട്ടുണ്ട്. എന്നാൽ, കടപരിധിയിൽ മാറ്റംവരുത്താനുള്ള തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.

സപ്ലൈകോ 500 കോടി ആവശ്യപ്പെട്ടിട്ടുണ്ട്. ബോണസ്, ഉത്സവബത്ത, ഓണം അഡ്വാൻസ് എന്നിവ നൽകുന്നതിന് 700 കോടി രൂപ വേണം. അസംഘടിത മേഖലയിൽ ഉൾപ്പെടെ ആനുകൂല്യം നൽകാൻ 600 കോടി വേണം.

കടപരിധി നിർണയിക്കുന്ന കേന്ദ്രമാനദണ്ഡത്തിനെതിരേ കേരളം നൽകിയ കേസ് സുപ്രീംകോടതി ഭരണഘടനാബെഞ്ചിന് വിട്ടിട്ടുണ്ട്.

ക്ഷേമപെൻഷൻ കുടിശ്ശികയിൽ രണ്ടുഗഡു ഈവർഷം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് പാലിക്കണമെങ്കിൽ ഒരു ഗഡു ഓണത്തിനും മറ്റൊന്ന് ക്രിസ്മസിനും നൽകണം. ഇപ്പോൾ അതതുമാസം ക്ഷേമപെൻഷൻ നൽകുന്നുണ്ട്.

കുടിശ്ശിക ചേർത്ത് ഓണത്തിന് രണ്ടുമാസത്തെ പെൻഷൻ നൽകാൻ 1900 കോടി രൂപ വേണം.

X
Top