Alt Image
6.8 ശതമാനം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് നിർദേശങ്ങളുമായി ഐഎംഎഫ്; ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തുകയും വേണം ◆ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് നിരക്കിൽ ◆ ചില്ലറ പണപ്പെരുപ്പം രണ്ടു വർഷത്തെ ഉയർന്ന നിരക്കിൽ ◆ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆

കേരള സൈബർ സുരക്ഷാ സമ്മിറ്റ് ലോഗോ പ്രകാശനം

കൊച്ചി: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും സൈബർ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന കേരള സൈബർ സുരക്ഷാ സമ്മിറ്റ് 2025-ന്റെ ലോഗോ, ഡിജിപിയും, വിജിലൻസ് ആൻഡ് ആന്റി-കറപ്ഷൻ ബ്യൂറോ ഡയറക്ടറും ആയ മനോജ് എബ്രഹാം ഐപിഎസ് പ്രകാശനം ചെയ്തു. കൊച്ചിയിൽ 2025 ഒക്ടോബർ 11-ന് നടക്കുന്ന സമ്മിറ്റ് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.

കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക വിശിഷ്ടാതിഥിയായും പങ്കെടുക്കും. വ്യവസായ സംഘടനകളായ സിഐഐ, ടൈ-കേരള, കെഎംഎ, കൊച്ചി ചേംബർ എന്നിവയും സമ്മിറ്റിന്റെ ഭാഗമാകും. ആറ് രാജ്യങ്ങളിൽ പ്രവർത്തനങ്ങളുള്ള ഇൻഫോടെക്, മൾട്ടി-ക്ലൗഡ്, സൈബർ സുരക്ഷാ രംഗങ്ങളിൽ വിദഗ്ദ്ധരായ എഫ്9 ഇൻഫോടെക്, കേരള സർക്കാരുമായും കേരള സ്റ്റാർട്ടപ്പ് മിഷനുമായും സഹകരിച്ചാണ് ഈ സമ്മിറ്റ് സംഘടിപ്പിക്കുന്നത്.

ചെറുകിട വ്യവസായങ്ങൾക്ക് സൈബർ സുരക്ഷയെക്കുറിച്ച് സൗജന്യമായി വിലയിരുത്താനും, ബോധവൽക്കരണ ശില്പശാലകൾ, സിമുലേഷൻ പരിശീലനങ്ങൾ, വിജ്ഞാന കൈമാറ്റ സെഷനുകൾ എന്നിവ നടത്താനും സമ്മിറ്റ് ലക്ഷ്യമിടുന്നു. കേരള സൈബർ സുരക്ഷാ സമ്മിറ്റ് 2025 കേരളത്തിന്റെ സൈബർ എക്കോസിസ്റ്റത്തെ കൂടുതൽ ശക്തിപ്പെടുത്തി, നവീകരണവും കൂട്ടായ്മയും വഴി കേരളത്തെ ഗ്ലോബൽ സൈബർ സുരക്ഷയിൽ കൂടുതൽ ശക്തമാക്കുമെന്ന് സംഘാടകർ അറിയിച്ചു.

X
Top