സംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾഅഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനവായ്പ വിപണി ഇരട്ടിയിലധികം വളർച്ച നേടുംഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചു

ജൂൺ പാദത്തിൽ കല്യാൺ ജൂവലേഴ്‌സിന്റെ വരുമാനം ഇരട്ടിയായി

കൊച്ചി: ജൂൺ പാദത്തിലെ ഏകീകൃത വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 105 ശതമാനം വർധിച്ചതായി കല്യാൺ ജൂവലേഴ്‌സ് റിപ്പോർട്ട് ചെയ്തു. കോവിഡ് ആഘാതം ഉണ്ടായിരുന്നിട്ടും, കോവിഡിന് മുമ്പുള്ള നിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ പ്രവർത്തന വരുമാനം 35 ശതമാനം ഉയർന്നതായി കമ്പനി പറഞ്ഞു. പ്രസ്തുത പാദത്തിൽ കമ്പനി ഔറംഗബാദിൽ ഒരു ഫ്രാഞ്ചൈസി ഷോറൂം ആരംഭിച്ചു. അതേസമയം, മിഡിൽ-ഈസ്റ്റിൽ സാമ്പത്തിക പ്രവർത്തനങ്ങളിലെ മൊത്തത്തിലുള്ള വീണ്ടെടുക്കലും ടൂറിസ്റ്റ് ട്രാഫിക്കിന്റെ തിരിച്ചുവരവും മൂലമാണ് ഈ പാദത്തിൽ വരുമാനം 65 ശതമാനം ഉയർന്നതെന്ന് കമ്പനി പറഞ്ഞു.

ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങൾ കാരണം ഡിമാൻഡിനെ ഒരു പരിധിവരെ ബാധിച്ചെങ്കിലും കഴിഞ്ഞ ജൂൺ പാദത്തിൽ മിഡിൽ ഈസ്റ്റിലെ ഷോറൂം പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടർന്നതായി കല്യാൺ പറഞ്ഞു. അടുത്തിടെ സമാപിച്ച പാദത്തിലെ കമ്പനിയുടെ ഏകീകൃത വരുമാനത്തിൽ മിഡിൽ ഈസ്റ്റ് 17 ശതമാനം സംഭാവന നൽകിയിട്ടുണ്ട്. അതേസമയം, കമ്പനിയുടെ ഓൺലൈൻ ജ്വല്ലറി പ്ലാറ്റ്‌ഫോമായ കാൻഡറെ ഈ പാദത്തിൽ 80 ശതമാനത്തിലധികം വരുമാന വളർച്ച രേഖപ്പെടുത്തി. കൂടാതെ ജൂൺ പാദത്തിൽ മിഡിൽ ഈസ്റ്റിലെ ഒന്ന് ഉൾപ്പെടെ തങ്ങൾ നാല് പുതിയ ഷോറൂമുകൾ തുറന്നതായും, ഇതോടെ ഷോറൂമുകളുടെ മൊത്തം എണ്ണം 158 ആയി ഉയർന്നതായും കല്യാൺ ജൂവലേഴ്‌സ് അറിയിച്ചു. 

X
Top