ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ഉത്തരേന്ത്യയിൽ കൂടുതൽ സ്റ്റോറുകൾ തുറക്കാൻ കല്യാൺ ജൂവലേഴ്‌സ്

കൊച്ചി: കല്യാൺ ജൂവലേഴ്‌സ് ഇന്ത്യ ജൂണിൽ അവസാനിച്ച പാദത്തിൽ കുറഞ്ഞ അടിത്തറയിൽ ശക്തമായ വരുമാനം രേഖപ്പെടുത്തിയിരുന്നു. കൂടാതെ കമ്പനിയുടെ അടിയൊഴുക്കിലും വരുമാനത്തിലും ശക്തമായ മുന്നേറ്റം കാണുകയും മാർജിൻ കഴിഞ്ഞ വർഷത്തെ 4 ശതമാനത്തിൽ നിന്ന് 8 ശതമാനമായി വികസിക്കുകയും ചെയ്തിരുന്നു.

വർഷത്തിന്റെ ആദ്യ പകുതി എപ്പോഴും ശക്തമാമാണെന്നും, ആഭരണ വിഭാഗത്തിൽ, ദക്ഷിണേന്ത്യൻ വിപണിയും ഉത്തരേന്ത്യൻ വിപണിയും വർഷത്തിന്റെ രണ്ടാം പകുതിയിൽ ഉയർന്നുവരുമെന്ന് പ്രതീക്ഷിക്കുന്നതായും വരുമാന റിപ്പോർട്ടിന് ശേഷം കമ്പനിയുടെ ഡയറക്ടറായ രമേഷ് കല്യാണരാമൻ പറഞ്ഞു.

തങ്ങളുടെ ദൗത്യം ദക്ഷിണേന്ത്യയ്ക്ക് പുറത്ത് മാർജിനുകൾ കൂടുതലുള്ള സ്റ്റോറുകൾ തുറക്കുകയും വരുമാന മിശ്രിതം 50:50 ആയി ഉയർത്തുകയും ചെയ്യുക എന്നതാണെന്നും, ഇത് തങ്ങളുടെ ഇബിഐടിഡിഎ മാർജിനുകളെ രണ്ട് വർഷത്തിനുള്ളിൽ ഇരട്ട അക്ക സംഖ്യകളാക്കി മാറ്റുമെന്നും കല്യാണരാമൻ പറഞ്ഞു.

കഴിഞ്ഞ ഒന്നാം പാദത്തിൽ കമ്പനി ഏഴ് പുതിയ ഷോറൂമുകൾ കൂട്ടിച്ചേർക്കുകയും അതിന്റെ ആദ്യത്തെ ഫ്രാഞ്ചൈസി ഷോറൂം ആരംഭിക്കുകയും ചെയ്തു. നിലവിൽ കല്യാൺ ജൂവലേഴ്‌സിന് ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമായി 158 ഷോറൂമുകളുണ്ട്.

X
Top