ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

സ്വീഡിഷ് കമ്പനിയുടെ ഏറ്റെടുക്കൽ പൂർത്തിയാക്കി കൽപതരു പവർ

മുംബൈ: സ്വീഡൻ ആസ്ഥാനമായുള്ള എൻജിനീയറിങ് പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയായ ലിൻജെമോണ്ടേജ് ഐ ഗ്രാസ്ട്രോപ്പ് എബിയുടെ ശേഷിക്കുന്ന 15 ശതമാനം ഓഹരികൾ 11.5 മില്യൺ ഡോളറിന് (ഏകദേശം 91 കോടി രൂപ) ഏറ്റെടുക്കുന്നത് പൂർത്തിയാക്കി കൽപതരു പവർ ട്രാൻസ്മിഷൻ ലിമിറ്റഡ് (കെപിടിഎൽ). പവർ ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ, സബ്‌സ്റ്റേഷൻ, ഇലക്‌ട്രിസിറ്റി നെറ്റ്‌വർക്ക് സേവനത്തിന്റെ ഒ ആൻഡ് എം (ഓപ്പറേഷൻ & മെയിന്റനൻസ്) എന്നിവയിൽ ഏർപ്പെട്ടിരുന്ന സ്ഥാപനമാണ് ലിൻജെമോണ്ടേജ് ഐ ഗ്രാസ്ട്രോപ്പ് എബി. കൽപ്പതരു പവർ ട്രാൻസ്മിഷൻ കമ്പനി അതിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ കൽപതരു പവർ ട്രാൻസ്മിഷൻ സ്വീഡൻ എബി (കെപിടി സ്വീഡൻ) വഴിയാണ് ഈ ഓഹരി ഏറ്റെടുക്കൽ നടത്തിയത്.

സ്വീഡനും നോർവേയും ട്രാൻസ്മിഷൻ ലൈൻ ഇൻഫ്രാസ്ട്രക്ചറിന് വളരെ ആകർഷകമായ വിപണികളായതിനാൽ ഏറ്റെടുക്കൽ നോർഡിക് വിപണിയിൽ കെപിടിഎല്ലിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കെപിടിഎൽ പറഞ്ഞു. നോർഡിക് വിപണികളിലേക്കുള്ള ഗ്രിഡ് ഇൻഫ്രാസ്ട്രക്ചർ, പുനരുപയോഗ ഊർജം എന്നിവയിലേക്കുള്ള വർധിച്ച നിക്ഷേപത്തിൽ നിന്ന് കെപിടിഎൽ നേട്ടമുണ്ടാക്കും. അതേസമയം, ലിൻജെമോണ്ടേജ് ഐ ഗ്രാസ്ട്രോപ്പ് എബി അതിന്റെ അനുബന്ധ സ്ഥാപനങ്ങളുമായി ചേർന്ന് സ്വീഡനിലും നോർവേയിലും ഏകദേശം 137.88 ദശലക്ഷം ഡോളറിന്റെ ഓർഡർ ബുക്ക് കൈകാര്യം ചെയ്യുന്നു. 

X
Top