Alt Image
വെള്ളിയുടെ ആഗോള ഡിമാൻഡിൽ 5% ഇടിവിന് സാധ്യത ◆ ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ അന്തിമഘട്ടത്തില്‍; എതിര്‍ രാജ്യങ്ങളേക്കാള്‍ കുറഞ്ഞ തീരുവ ഇന്ത്യക്ക് യുഎസ് ഉറപ്പുനല്‍കിയെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ഉയരുന്നു ◆ പെട്രോളിയം കരുതൽ ശേഖരം 80 ശതമാനം വർധിപ്പിക്കാൻ ഇന്ത്യ; 8571 കോടിയുടെ വൻ പദ്ധതിയുമായി കേന്ദ്രം ◆ ചരിത്രം തിരുത്തി ഇന്ത്യൻ കയറ്റുമതി; ഒക്ടോബറിൽ 8990 കോടി ഡോളറിന്റെ സർവകാല റെക്കോർഡ് ◆

444 രൂപ മുതല്‍ പാക്കേജ്; കെ ഫോണ്‍ ഒടിടി സേവനങ്ങള്‍ അവതരിപ്പിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഒടിടി പ്ലാറ്റ്ഫോമാമയ കെ ഫോണ്‍ ഒടിടി സേവനങ്ങള്‍ അവതരിപ്പിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഒടിടി പ്ലാറ്റ്ഫോം ലോഞ്ച് ചെയ്തത്.

29 ഒടിടി പ്ലാറ്റ്‌ഫോമും 350ലധികം ഡിജിറ്റല്‍ ടിവി ചാനലുമടങ്ങുന്ന സേവനമാണ് കെ ഫോണ്‍ പുതിയ പ്ലാറ്റ്ഫോമിലൂടെ നല്‍കുന്നത്. ആമസോണ്‍ പ്രൈം ലൈറ്റ്, ജിയോ ഹോട്ട്സ്റ്റാര്‍, സോണി ലിവ്, സീ ഫൈവ്, ഫാന്‍ കോഡ്, ഡിസ്‌കവറി പ്ലസ്, ഹംഗാമ ടിവി, പ്ലേ ബോക്സ് ടിവി തുടങ്ങിയ ഒടിടികള്‍ കെ ഫോണ്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

444 രൂപ മുതലുള്ള പ്രതിമാസ പാക്കേജുകളാണ് ഒടിടി സേവനം ലഭ്യമാവുന്നതിന് വേണ്ടി കെ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 599, 799, 899, 999 നിരക്കിലും ഒടിടി സേവനങ്ങള്‍ ലഭ്യമാവും. ഇന്റര്‍നെറ്റിനോടൊപ്പം ഒടിടി കൂടി ലഭ്യമാവുന്നതാണ് ഇൗ പാക്കേജുകള്‍.

കെ ഫോണിലെ ഒടിടി പാക്കേജ് മാസ നിരക്കുകള്‍:

• 444 രൂപ 4500 ജിബി ഡാറ്റ, 45 എംബിപിഎസ് ഇന്റര്‍നെറ്റ്, 23 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനല്‍. മൂന്നു മാസത്തേക്ക് 1265 രൂപ, ആറ് മാസത്തേക്ക് 2398 രൂപ, ഒരു വര്‍ഷം 4529 രൂപ

• 599 രൂപ 26 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനല്‍, 55 എംബിപിഎസ് വേഗം, 4500 ജിബി ഇന്റര്‍നെറ്റ്. മൂന്ന് മാസം1707 രൂപ, ആറ് മാസം3235 രൂപ, ഒരു വര്‍ഷം 6110 രൂപ

• 799 രൂപ 26 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനല്‍. വേഗം 105 എംബിപിഎസ്, 4500 ജിബി ഡാറ്റ. മൂന്ന് മാസം2277 രൂപ, ആറ് മാസം4315 രൂപ, ഒരു വര്‍ഷം 8150 രൂപ

• 899 രൂപ 65 എംബിപിഎസ് വേഗം. 4500 ജിബി ഇന്റര്‍നെറ്റ്, 29 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനല്‍. മൂന്ന് മാസം2562 രൂപ, ആറ് മാസം4855 രൂപ, ഒരു വര്‍ഷം9170 രൂപ

• 999 രൂപ 155 എംബിപിഎസ് വേഗത, 4500 ജിബി ഇന്റര്‍നെറ്റ്. 29 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനല്‍. മൂന്ന് മാസം2847 രൂപ, ആറു മാസം5395 രൂപ, ഒരു വര്‍ഷം 10190 രൂപ

X
Top