ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

300 മെഗാവാട്ട് കല്‍ക്കരി പവര്‍ പ്ലാന്റ് നിര്‍മ്മിക്കാനുള്ള കരാര്‍ ജെഎസ്പിഎല്ലിന്

ന്യൂഡല്‍ഹി: 300 മെഗാവാട്ട് കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി നിലയം നിര്‍മ്മിക്കാന്‍ ബോട്‌സ്വാന ഇന്ത്യയുടെ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡിനെ തെരഞ്ഞെടുത്തു.

അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ദക്ഷിണ ആഫ്രിക്കന്‍ രാജ്യം സംഭരിക്കാന്‍ ഉദ്ദേശിക്കുന്ന ഒരേയൊരു ഫോസില്‍ ഇന്ധന അധിഷ്ഠിത പവര്‍ പ്ലാന്റാണിത്.

തുടക്കത്തില്‍ നാല് കമ്പനികളെ കരാറിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും ആഫ്രിക്കന്‍ എനര്‍ജി റിസോഴ്‌സസ്, മൈനര്‍ജി എന്നിവയെ ഒഴിവാക്കി.

ബോട്‌സ്വാനയില്‍ 200 ബില്യണ്‍ ടണ്ണിലധികം കല്‍ക്കരി വിഭവങ്ങളുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം കല്‍ക്കരി ഉയോഗിക്കാന്‍ പാടില്ലെന്ന് സമ്മര്‍ദ്ദം നിലനില്‍ക്കുകയും ചെയ്യുന്നു.

എങ്കിലും രാജ്യം സാമ്പത്തിക വികസനത്തിനായി കല്‍ക്കരി പവര്‍പ്ലാന്റുമായി മുന്നോട്ട് പോകുകയാണ്.

വജ്രത്തെ ആശ്രയിച്ചുള്ള സമ്പദ് വ്യവസ്ഥയാണ് ബോട്‌സ്വാനയുടേത്. ജിന്‍ഡാല്‍, പ്ലാന്റിന്റെ നിര്‍മ്മാണത്തിന് ധനസഹായം നല്‍കുകയും ബോട്‌സ്വാന പവര്‍ കോര്‍പ്പറേഷന് (ബിപിസി) വൈദ്യുതി വില്‍ക്കുന്നതില്‍ നിന്ന് അതിന്റെ നിക്ഷേപം തിരിച്ചുപിടിക്കുകയും ചെയ്യും.

X
Top