കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

അമേരിക്കയില്‍ വിപുലീകരണത്തിന് ജോയ് ആലുക്കാസ് ഗ്രൂപ്പ്

തൃശൂർ: ആഗോള ജ്വല്ലറി ബ്രാന്‍ഡായ ജോയ് ആലുക്കാസ് യുഎസ്എയിലേക്കു വ്യാപനത്തിനൊരുങ്ങുന്നു.

വിപുലീകരണത്തിന്‍റെ ഭാഗമായി ഡാളസ്, അ‌‌റ്റ്‌ലാന്‍റ എന്നിവിടങ്ങളിലെ പുതിയ ഷോറുമുകളും ഹൂസ്റ്റണ്‍, ഷിക്കാഗോ, ന്യൂജഴ്സി എന്നിവിടങ്ങളിലെ നവീകരിച്ച ഷോറൂമുകളും ഉൾപ്പെടെ അഞ്ചു ഷോറൂമുകൾ ഉടനടി പ്രവര്‍ത്തനമാരംഭിക്കും.

ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന വിപുലീകരണ പരിപാടി യുഎസ് വിപണിയിലെ ബ്രാന്‍ഡിന്‍റെ വ്യാപനത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പാവും.

ഹൂസ്റ്റണിലെ നവീകരിച്ച ഷോറൂം തുറന്നു, 26നു ഡാളസിലെയും ജൂണ്‍ രണ്ടിന് അ‌‌റ്റ്‌ലാന്‍റയിലെയും പുതിയ ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്യും.

ഷിക്കാഗോയിലെയും ന്യൂജഴ്സിയിലെയും നവീകരിച്ച ഷോറൂമുകള്‍ ജൂണ്‍ ഒന്പത്, 15 തീയതികളില്‍ പ്രവര്‍ത്തനമാരംഭിക്കും.

ഷോറൂം ഉദ്ഘാടനത്തിന്‍റെ ഭാഗമായി ജോയ് ആലുക്കാസിന്‍റെ എല്ലാ അമേരിക്കന്‍ ഔട്ട്‌ലറ്റുകളിലും പ്രത്യേക ഓഫറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

അമേരിക്കയില്‍ പുതിയതും നവീകരിച്ചതുമായ ഷോറൂമുകള്‍ ആരംഭിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് എംഡി ജോണ്‍ പോള്‍ പറഞ്ഞു.

X
Top