ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

റീട്ടെയിൽ സാന്നിധ്യം വിപുലീകരിച്ച് ജെകെ ടയർ & ഇൻഡസ്ട്രീസ്

ചെന്നൈ: രാജ്യത്തെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ പുതിയ ട്രക്ക് വീൽ സെന്റർ ആരംഭിച്ചതായി ടയർ നിർമാതാക്കളായ ജെകെ ടയർ ആൻഡ് ഇൻഡസ്ട്രീസ് അറിയിച്ചു. കമ്പനിയുടെ തമിഴ്‌നാട്ടിലെ 15-ാമത്തെയും രാജ്യത്തെ 70-ാമത്തെയും ഔട്ട്‌ലെറ്റ് വില്ലുപുരം ജില്ലയിലെ പട്ടാനൂരിൽ കമ്പനിയുടെ ചീഫ് ജനറൽ മാനേജർ സഞ്ജീവ് ശർമ ഉദ്ഘാടനം ചെയ്തു. 4,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഈ സൗകര്യം ട്രക്ക്, ബസ് ടയറുകൾക്ക് എൻഡ്-ടു-എൻഡ് പരിഹാരങ്ങൾ നൽകുന്നു. പരിശീലനം ലഭിച്ച സാങ്കേതിക ഉപദേഷ്ടാക്കൾ, വീൽ സർവീസ് ഉപകരണങ്ങൾ, ട്രക്കുകൾക്കും ബസുകൾക്കുമുള്ള ടയറുകളുടെ ശ്രേണി എന്നിവ ഇതിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

പട്ടാനൂരിലെ പുതിയ ട്രക്ക് വീൽസ് സെന്റർ ജെകെ ടയറിന്റെ ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിന് ഊന്നൽ നൽകുന്നതാണെന്നും, ഇതിലൂടെ സമാനതകളില്ലാത്ത വൺ-സ്റ്റോപ്പ് സൊല്യൂഷൻ സർവീസ് വാഗ്ദാനം ചെയ്യുമെന്നും ജെകെ ടയർ ആൻഡ് ഇൻഡസ്ട്രീസ് പറഞ്ഞു. തമിഴ്‌നാട്ടിലും രാജ്യത്തുടനീളമുള്ള റീട്ടെയിൽ സാന്നിധ്യം വർദ്ധിപ്പിക്കുകയെന്ന കമ്പനിയുടെ ലക്ഷ്യത്തിന് അനുസൃതമായാണ് തമിഴ്‌നാട്ടിൽ ഈ സൗകര്യം ആരംഭിക്കുന്നതെന്ന് കമ്പനി കൂട്ടിച്ചേർത്തു. ഓട്ടോമോട്ടീവ് ടയറുകൾ, ട്യൂബുകൾ എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ജെകെ ടയർ ആൻഡ് ഇൻഡസ്ട്രീസ്. കമ്പനിക്ക് 9.861 ദശലക്ഷം ഓട്ടോമോട്ടീവ് ടയറുകളുടെയും 1.382 ദശലക്ഷം ഓട്ടോമോട്ടീവ് ട്യൂബുകളുടെയും സ്ഥാപിത ശേഷിയുണ്ട്. 

X
Top