ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

ജിയോസ്റ്റാര്‍ 1,100 ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോർട്ട്

രാജ്യം കണ്ട ഏറ്റവും വലിയ മീഡിയ ലയനം സാധ്യമാക്കിയ ശേഷം അംബാനി വെട്ടിനിരത്തില്‍ തുടങ്ങി. വാള്‍ട്ട് ഡിസ്‌നിയുടെ ഇന്ത്യന്‍ ബിസിനസ് വന്‍തുക കൊടുത്ത് മുകേഷ് അംബാനിയുടെ റിലയന്‍സിനു കീഴിലുള്ള വയകോം 18 സ്വന്തമാക്കിയിട്ട് അധികം നാളായിട്ടില്ല.

ഇക്കഴിഞ്ഞ ഇടയ്ക്കാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറും ജിയോ സിനിമയും ഒന്നിപ്പിച്ച് ജിയോഹോട്ട്‌സ്റ്റാര്‍ അവതരിപ്പിച്ചത്. വിപണിയിലെ രണ്ടു വലിയ കമ്പനികള്‍ ഒന്നിച്ചപ്പോള്‍ മികച്ച നേട്ടമുണ്ടാകുമെന്നു പ്രതീക്ഷിച്ച ജീവനക്കാര്‍ക്കാണ് കണക്കുകള്‍ കൂട്ടലുകള്‍ പിഴച്ചതെന്നു പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ലയനത്തിനു ശേഷമുള്ള നടപടികളുടെ ഭാഗമായി ജിയോസ്റ്റാര്‍ ഏകദേശം 1,100 ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് പ്രമുഖ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ലയന ശേഷം സൃഷ്ടിക്കപ്പെട്ട ഓവര്‍ലാപ്പിംഗ് റോളുകള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നാണു കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഏകദേശം ഒരു മാസം മുമ്പ് തന്നെ പിരിച്ചുവിടലുകള്‍ ഉണ്ടാകുമെന്നു വാര്‍ത്തകര്‍ പരന്നിരുന്നു.

അനാവശ്യ റോളുകള്‍ ഇല്ലാതാക്കുന്നതിനുള്ള ലയന പ്രേരിതമായ പുനഃക്രമീകരണത്തിന്റെ ഭാഗമാണ് നീക്കങ്ങള്‍. 2025 ജൂണ്‍ വരെ സമന നടപടികള്‍ തുടരുമെന്നും പ്രതീക്ഷിക്കുന്നു.

ഡിസ്ട്രിബ്യൂഷന്‍, ഫിനാന്‍സ്, കൊമേഴ്സ്യല്‍, ലീഗല്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ എന്നിവിടങ്ങളിലാണ് വെട്ടിനിരത്തല്‍ പ്രതീക്ഷിക്കുന്നത്. കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും, സ്‌പോര്‍ട്‌സ്, ഓണ്‍ലൈന്‍ സ്ട്രീമിംഗ് പോലുള്ള ഉയര്‍ന്ന വളര്‍ച്ചയുള്ള മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണു പുതിയ സ്ഥാപനം ലക്ഷ്യമിടുന്നത്.

സമാന സ്വഭാവമുള്ള രണ്ടു സംരംഭങ്ങള്‍ ഒന്നിക്കുമ്പോള്‍ പിരിച്ചുവിടലുകള്‍ അനിവാര്യമാണെന്നാണു വിദഗ്ധര്‍ പറയുന്നത്.

ഇത്തരം പുനഃക്രമീകരണം വിഭവങ്ങള്‍ ഒപ്റ്റിമൈസ് ചെയ്യുന്നതിനും, ഡ്യൂപ്ലിക്കേഷന്‍ കുറയ്ക്കുന്നതിനും, ചെലവ് ചുരുക്കാന്‍ സഹായിക്കും. നിലവില്‍ പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് അര്‍ഹമായ പിരിച്ചുവിടല്‍ ആനുകൂല്യങ്ങള്‍ അംബാനി വാഗ്ദാനം ചെയ്യുമെന്നാണു വിലയിരുത്തല്‍.

റിപ്പോര്‍ട്ടുകള്‍ പ്രകാരം നോട്ടീസ് പിരീഡിലുള്ള ജീവനക്കാര്‍ക്ക് അവര്‍ കമ്പനിയില്‍ എത്ര കാലം ജോലി ചെയ്തു എന്നതിനെ ആശ്രയിച്ച് ആറ് മുതല്‍ 12 മാസം വരെയുള്ള ശമ്പളം ലഭിച്ചേക്കുമെന്നും പറയപ്പെടുന്നു.

പൂര്‍ത്തിയാക്കിയ എല്ലാ വര്‍ഷത്തിനും ജീവനക്കാര്‍ക്ക് ഒരു മാസത്തെ മുഴുവന്‍ ശമ്പളം കിട്ടും. കൂടാതെ ഒന്ന് മുതല്‍ മൂന്ന് മാസം വരെ നോട്ടീസ് പിരീഡും ലഭിക്കും. മറ്റൊരു ജോലി കണ്ടെത്തുന്നതുവരെ പിടിച്ചുനില്‍ക്കാന്‍ ഇത് അവരെ സഹായിക്കും.

നിലവില്‍ ജിയോസ്റ്റാറിന്റെ വിപണി മൂല്യം 70,352 കോടി രൂപയാണ്. വരുന്ന ഐപിഎല്‍ സീസണ്‍ ആണ് ജിയോസ്റ്റാറിന്റെ പ്രതീക്ഷ. ഇത്തവണ അംബാനി സൗജന്യമായി കളി കാണിക്കുന്നില്ലെന്നതും പ്രധാനമാണ്.

കളി കാണണമെങ്കില്‍ ഉപയോക്താക്കള്‍ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കേണ്ടി വരും. ടെലിവിഷന്‍ ബിസിനസ്സ് ശക്തിപ്പെടുത്തി നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം പോലുള്ളവരോടുള്ള മത്സരം ശക്തിപ്പെടുത്താനാണ് റിലയന്‍സിന്റെ തീരുമാനം.

നിലവില്‍ സംരംഭത്തിന്റെ ബഹുഭൂരിപക്ഷം ഓഹരികളു വയാകോം 18 വഴി റിലയന്‍സിന്റെ പക്കലാണ്. ഡിസ്‌നിയുടെ പക്കല്‍ 36.84 ശതമാനം ഓഹരികളാണുള്ളത്. പുതിയ കമ്പനിയുടെ ചെയര്‍പേഴ്‌സണ്‍ നിത അംബാനിയും, വൈസ് ചെയര്‍പേഴ്‌സണ്‍ ഉദയ് ശങ്കറുമാണ്.

X
Top