കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

കേരളത്തിലെ മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ ഇടിവ്

കൊച്ചി: കേരളത്തിലെ മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ ഇടിവ് രേഖപ്പെടുത്തിയപ്പോഴും ജിയോയ്ക്ക് വളർച്ച. കേരളത്തിൽ, 2022 ഒക്ടോബർ മുതൽ 2023 ഒക്ടോബർ വരെയുള്ള ഏറ്റവും പുതിയ ട്രായ് റിപ്പോർട്ട് പ്രകാരമുള്ള കണക്കുകളാണ് പുറത്ത് വന്നത്.

മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ 0.18% നേരിയ ഇടിവ് നേരിടുന്നുണ്ടെങ്കിലും, പുതിയ വരിക്കാരെ നേടുന്നതിൽ ജിയോ ശക്തമായ 9.22% വളർച്ച രേഖപ്പെടുത്തി. ഒക്ടോബർ 2023 ട്രായ് റിപ്പോർട്ട് പ്രകാരം ജിയോ കേരളത്തിൽ ഒരു ലക്ഷത്തി ഒൻപതിനായിരം (109000) പുതിയ വരിക്കാരെ നേടി.

കഴിഞ്ഞ ഒരു വർഷ കാലയളവിൽ , (2022 ഒക്ടോബർ മുതൽ 2023 ഒക്ടോബർ വരെ) ജിയോ വരിക്കാരുടെ എണ്ണം ഏകദേശം 9 ലക്ഷം വർദ്ധിച്ചു, 97.5 ലക്ഷത്തിൽ നിന്ന് 1 കോടി 6 ലക്ഷമായി. ഭാരതിയിലും 6.59% വർധനയുണ്ടായി, 5 ലക്ഷത്തിലധികം വരിക്കാരെ ചേർത്തു.

വിഐ കുത്തനെ ഇടിവ് നേരിട്ടു, 7.07% കുറഞ്ഞ്, 10 ലക്ഷത്തിലധികം വരിക്കാരെ നഷ്ടപ്പെട്ടു. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ വയർലെസ് ഉപഭോക്തൃ അടിത്തറയിൽ 4.41 ശതമാനം കുറവുണ്ടായി.

വയർലൈൻ വിഭാഗം മൊത്തം വരിക്കാരുടെ എണ്ണം ടെ 4.97% വർദ്ധിച്ചു. 42.58% വർദ്ധനയോടെ ജിയോ വളർച്ചാ നിരക്കിൽ മുന്നിലെത്തി, 85,000-ത്തിലധികം പുതിയ ഉപയോക്താക്കളെ ചേർത്തു, 17.76% വർധനയോടെ ഭാരതി തൊട്ടുപിന്നിൽ.

ബിഎസ്എൻഎല്ലിന്റെ വയർലൈൻ വിഭാഗത്തിൽ 3.33 ശതമാനത്തിന്റെ നേരിയ ഇടിവ് രേഖപ്പെടുത്തി. പുതിയ ട്രായ് റിപ്പോർട്ട് പ്രകാരം ഒക്ടോബറിൽ രാജ്യത്ത് 31 .6 ലക്ഷം പുതിയ വരിക്കാരെ നേടി ജിയോ ഇന്ത്യയിലെ ഏറ്റവും ശക്തമായ ടെലികോം നെറ്റ്‌വർക്ക് എന്ന സ്ഥാനം ഉറപ്പിച്ചു.

നിലവിൽ രാജ്യത്തെ മൊബൈൽ വരിക്കാരുടെ 39% ജിയോ വരിക്കാരാണ്.

X
Top