പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്ഇന്ധന വില വർധനവ്: സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾഏപ്രിലില്‍ നടന്നത് 2,235 കോടി യുപിഐ ഇടപാടുകള്‍104 ടണ്‍ സ്വര്‍ണ്ണം തിരികെയെത്തിച്ച് ഇന്ത്യ

രത്നാഭരണ കയറ്റുമതി കുതിക്കുന്നു

ഹൈദരാബാദ്: യുഎസിൻ്റെ തീരുവ വർധന ബാധിക്കാതെ രാജ്യത്തെ രത്നാഭരണ രംഗം. നവംബറില്‍ കയറ്റുമതി ഉയര്‍ന്നു. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 50% നികുതിയുടെ ആഘാതത്തില്‍ നിന്ന് ഈ മേഖല പുറത്ത് കടന്ന് തുടങ്ങി. നവംബറില്‍ രത്നാഭരണ കയറ്റുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19.64 ശതമാനം വര്‍ധിച്ചു.

250 കോടി ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 210 കോടി ഡോളർ ആയിരുന്നു കയറ്റുമതി. ഹോങ്കോങ്, ചൈന, മിഡില്‍ ഈസ്റ്റ് പോലുള്ള മറ്റ് വിപണികളില്‍ ഡിമാന്‍ഡ് ശക്തമായി തിരികെ വന്നതാണ് മുന്നേറ്റത്തിന് കാരണം.താൽക്കാലിക ആശ്വാസം മാത്രമോ? മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പുതിയ ഓര്‍ഡറുകള്‍ യുഎസ് വിപണിയിലെ നഷ്ടം മറികടക്കാന്‍ സഹായിക്കുമെന്നാണ് സൂചന.

അതേസമയം ഇതൊരു താല്‍ക്കാലിക ആശ്വാസം മാത്രമാണോ, അതോ കയറ്റുമതി രംഗത്ത് സ്ഥിരമായി മാറ്റം പ്രതിഫലിക്കുമോ എന്ന് പറയാന്‍ സമയമായിട്ടില്ലെന്നാണ് കെയര്‍ എഡ്ജ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നിലവില്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50% വരെ തീരുവ നൽകേണ്ടി വരുന്നു. ഇത് നമ്മുടെ ഉല്‍പ്പന്നങ്ങളുടെ മത്സരശേഷി ഗണ്യമായി കുറയ്ക്കുന്നതായും വാണിജ്യ സെക്രട്ടറി രാകേഷ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

യു.എസുമായുള്ള വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ മാത്രമേ സമ്മര്‍ദ്ദം കുറക്കാൻ ആകുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

X
Top