ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി എസ്ആന്റ്പി റേറ്റിംഗ്‌സ്ജൂണ്‍ പാദ ബാങ്ക്‌ വായ്പാ വളര്‍ച്ച 14 ശതമാനമായി ഉയര്‍ന്നുവീണ്ടും റെക്കോര്‍ഡ് താഴ്ച, ഡോളറിനെതിരെ 81.55 ല്‍ രൂപഉത്സവ സീസണിലെ വൈദ്യുതി ഉത്പാദനം: കല്‍ക്കരി ശേഖരം മതിയായ തോതിലെന്ന് സര്‍ക്കാര്‍വിദേശനാണ്യ കരുതൽ ശേഖരം രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

തകര്‍ച്ച നേരിട്ട് ഐടി ഓഹരികള്‍

മുംബൈ: ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിടുകയാണ് ഐടി കമ്പനികള്‍. കഴിഞ്ഞ ഏഴ് സെഷനുകളില്‍ ആറിലും ഇടിവ് നേരിട്ട ഇന്‍ഫോസിസ് ലിമിറ്റഡ് ഓഹരി 16 മാസത്തെ താഴ്ചയിലെത്തി. സെപ്റ്റംബറില്‍ ഇതുവരെ 7.6 ശതമാനം കുറവാണ് ഇന്‍ഫോസിസ് ഓഹരിയിലുണ്ടായത്.

വാര്‍ഷിക കണക്കെടുത്താല്‍ 27 ശതമാനം നഷ്ടപ്പെടുത്തി. നിലവില്‍ 1,360 രൂപയിലാണ് ഓഹരി. ഇന്‍ഫോസിസ് മാത്രമല്ല, മറ്റ് ഐടി ഓഹരികളും കനത്ത നഷ്ടമാണ് വരുത്തുന്നത്. ടിസിഎസ് 6 ശതമാനം പോയിന്റുകള്‍ പൊഴിച്ചപ്പോള്‍ വിപ്രോ ടെക് മഹീന്ദ്ര എന്നിവ യഥാക്രമം 4 ശതമാനം, 2 ശതമാനം ഇടിവിലാണ്.

2022 ല്‍ മാത്രം ടിസിഎസ് 19 ശതമാനം ദുര്‍ബലമായി. 44 ശതമാനം, 41 ശതമാനം എന്നിങ്ങനെയാണ് യഥാക്രം വിപ്രോ,ടെക് മഹീന്ദ്ര എന്നിവ കുറിച്ച തകര്‍ച്ച. മാര്‍ജിന്‍ കുറവാണ് ഐടി കമ്പനികള്‍ നേരിടുന്ന പ്രശ്‌നം.

ജീവനക്കാരുടെ കൊഴിഞ്ഞുപോക്കുകാരണമുണ്ടാകുന്ന അധിക ചെലവും ഭൗമരാഷ്ട്രീയ പ്രതിസന്ധിയുമാണ് മാര്‍ജിന്‍ കുറയ്ക്കുന്നത്. യു.എസ്, യു.കെ കേന്ദ്രബാങ്കുകള്‍ നിരക്ക് വര്‍ധന പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കും. രാജ്യത്തെ ഐടി കമ്പനികളുടെ ഭൂരിഭാഗം ബിസിനസും ഈ രാജ്യങ്ങളില്‍ നിന്നാണ്.

ഹ്രസ്വകാലത്തില്‍ കമ്പനികള്‍ തിരിച്ചടി നേരിടുമെങ്കിലും ദീര്‍ഘകാലത്തില്‍ അവ വീണ്ടെടുപ്പ് നടത്തുമെന്ന് അനലിസ്റ്റുകള്‍ പറയുന്നു..ഡോളര്‍ വരുമാനം കുറയുമെന്നതിനാല്‍ ടിസിഎസ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര എന്നിവയെ ഡൗണ്‍ഗ്രേഡ് ചെയ്യാന്‍ ആഗോള ബ്രോക്കറേജ് സ്ഥാപനം ഗോള്‍ഡ്മാന്‍ സാച്ച്‌സ് തയ്യാറായി.

X
Top