ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

വരുമാനത്തിന്റെ പകുതിയിലേറെയും ശമ്പളമായി നല്‍കി ഐറ്റി കമ്പനികള്‍

ഹൈദരാബാദ്: കഴിഞ്ഞ അഞ്ചു വര്‍ഷമായി രാജ്യത്ത് ഐറ്റി മേഖല വലിയ കുതിപ്പിലാണ്. എന്നാല്‍ പ്രമുഖ ഐറ്റി കമ്പനികളുടെയെല്ലാം വരുമാനത്തിന്റെ 62 ശതമാനവും ശമ്പളിത്തിനായാണ് പോകുന്നതെന്നാണ് ബിസിനസ് ഇന്‍സൈഡര്‍ ഇന്ത്യ റിസര്‍ച്ച് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. എല്‍ & ടി ഇന്‍ഫോടെക് (L & T), മൈന്‍ഡ്ട്രീ എന്നിവയാണ് ആണ് ശമ്പളം നല്‍കുന്ന കാര്യത്തില്‍ മുന്നിലെന്നും ടെക് മഹീന്ദ്രയാണ് ശമ്പളം നല്‍കുന്നതില്‍ പിശുക്ക് കാട്ടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍കിട ഐറ്റി കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ് (Infosys), വിപ്രോ തുടങ്ങിയവ വരുമാനത്തിന്റെ 53-55 ശതമാനമാണ് ശമ്പളമായി നല്‍കുന്നത്. എന്നാല്‍ എല്‍ & ടി ഇന്‍ഫോടെക് പോലെ ചെറിയ കമ്പനികള്‍ വരുമാനത്തിന്റെ 60-63 ശതമാനം ശമ്പളമായി നല്‍കുന്നുണ്ടെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.
അതേസമയം എച്ച് സി എല്‍ ടെക്‌നോളജി (HCL Technologies), ടെക് മഹീന്ദ്ര എന്നിവ 51 ശതമാനം മാത്രമാണ് ശമ്പളമായി നല്‍കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വരുമാനവും ശമ്പളവും തമ്മിലുള്ള അനുപാതം കുറച്ചു കൊണ്ടുവരാനാണ് ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, മൈന്‍ഡ് ട്രീ തുടങ്ങിയവ ശ്രമിച്ചത്. അതേസമയം ടിസിഎസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക്, എല്‍&ടി ഇന്‍ഫോടെക് എന്നിവയുടെ വരുമാനത്തേക്കാള്‍ വളര്‍ച്ചാ നിരക്ക് ശമ്പളത്തിനായിരുന്നു.
2022 സാമ്പത്തിക വര്‍ഷം ഈ ഏഴ് ഐറ്റി കമ്പനികളുടെ വരുമാനം ഏകദേശം 5.5 ലക്ഷം കോടി രൂപയായിരുന്നു. അതില്‍ 3 ലക്ഷം കോടി രൂപ ശമ്പളമായി നല്‍കി. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് 22 ലക്ഷം കോടി രൂപ വരുമാനം നേടിയ ഈ കമ്പനികള്‍ 12 ലക്ഷം കോടി രൂപയിലേറെയാണ് ശമ്പളമായി നല്‍കിയത്.

X
Top