ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധന

ആദിത്യ എല്‍-1 സെപ്റ്റംബര്‍ ആദ്യവാരം വിക്ഷേപിക്കും: ഇസ്രോ ചെയര്‍മാന്‍

ബെംഗളൂരു: ശ്രീഹരിക്കോട്ടയില് ഒരുങ്ങുന്ന ആദിത്യ എല്-1 മിഷന് ആണ് തങ്ങളുടെ അടുത്ത ദൗത്യമെന്ന് ഐഎസ്ആര്ഒ മേധാവി എസ്.സോമനാഥ്. സെപ്റ്റംബര് ആദ്യ വാരം ഇത് വിക്ഷേപിക്കുമെന്നും സോമനാഥ് അറിയിച്ചു.

സൂര്യനെ കുറിച്ച് പഠിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗതമാണ് ആദിത്യ എല്-1. ഭൂമിയില് നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര് അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ലാഗ് റേഞ്ചിയന് പോയിന്റ് 1 (Lagrangian Point 1- L1) ലെ ഹാലോ ഭ്രമണപഥത്തിലാകും പേടകത്തെ നിക്ഷേപിക്കുക.

ശ്രഹരിക്കോട്ടയില് ആദിത്യ എല്-1 ന്റെ വിക്ഷേപണ ദൗത്യം ആരംഭിച്ചതായാണ് എസ്.സോമനാഥ് അറിയിച്ചത്. ചന്ദ്രയാന്-3 ദൗത്യം വിജകരമായി പൂര്ത്തീകരിച്ച ശേഷമായിരുന്നു ഐഎസ്ആര്ഒ മേധാവിയുടെ പ്രതികരണം.

സൗര ദൗത്യത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും തന്റെ പ്രസംഗത്തില് പരാമര്ശിച്ചിട്ടുണ്ട്. ഐഎസ്ആര്ഒ ആദിത്യ എല്-1 ഉടന് വിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രിയും അറിയിച്ചു.

ഇത് നമുക്കെല്ലാവര്ക്കും അഭിമാനകരമായ നിമിഷമാണ്. ചന്ദ്രനില് ചന്ദ്രയാന് സോഫ്റ്റ് ലാന്ഡിങ് നടത്തിയിരിക്കുകയാണ്.

ഇന്ത്യയെ സംബന്ധിച്ച് സാങ്കേതിക രംഗത്ത് അതിന്റെ കഴിവ് പ്രകടിപ്പിക്കിലാണ് സോമനാഥ് കൂട്ടിച്ചേര്ത്തു.

X
Top