100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

യുടിഐ മിഡ്ക്യാപ് ഫണ്ടിന്‍റെ നിക്ഷേപകര്‍ 4.52 ലക്ഷമായി

കൊച്ചി: യുടിഐ മിഡ്ക്യാപ് ഫണ്ടിലെ ആകെ യൂണിറ്റ് ഉടമകള്‍ 4.52 ലക്ഷമായതായി 2022 ഒക്ടോബര്‍ 31-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

പദ്ധതി ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 7,348 കോടി രൂപയാണ്. നിക്ഷേപത്തിന്‍റെ 85-90 ശതമാനത്തോളെ എപ്പോഴും മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്നതാണ് ഈ പദ്ധതിയുടെ രീതി.

സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ പ്രകാരം പദ്ധതിയുടെ നിക്ഷേപത്തിന്‍റെ 71 ശതമാനത്തോളം മിഡ് ക്യാപ് കമ്പനികളിലും 18 ശതമാനം സ്മോള്‍ ക്യാപ് കമ്പനികളിലും ശേഷിക്കുന്നത് ലാര്‍ജ് ക്യാപ് കമ്പനികളിലുമാണ്.

ട്യൂബ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫ് ഇന്ത്യ, ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഫിനാന്‍സ്, പിഐ ഇന്‍ഡസ്ട്രീസ്, ഫെഡറല്‍ ബാങ്ക്, ശ്രീരാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ്, ഭാരത് ഫോര്‍ജ്, സിറ്റി യൂണിയന്‍ ബാങ്ക്, ഷാഫ്ലര്‍ ഇന്ത്യ, എപിഎല്‍ അപ്പോളോ ട്യൂബ്സ്, കരൂര്‍ വൈശ്യ ബാങ്ക് തുടങ്ങിയവയിലാണ് കമ്പനിയുടെ നിക്ഷേപത്തിന്‍റെ 26 ശതമാനവും.

തങ്ങളുടെ മുഖ്യ ഓഹരി നിക്ഷേപത്തിനൊപ്പം മുഖ്യമായി മിഡ് ക്യാപ് കമ്പനികളില്‍ നിക്ഷേപിക്കുന്ന രീതി വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ പദ്ധതിയാണ് യുടിഐ മിഡ് ക്യാപ് ഫണ്ട്.

X
Top