ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

ഒന്നാം പാദത്തിൽ 57 കോടി രൂപയുടെ അറ്റാദായം നേടി ഐനോക്‌സ് ലെഷർ

ഡൽഹി: മൾട്ടിപ്ലെക്‌സ് ചെയിൻ ഓപ്പറേറ്ററായ ഐനോക്‌സ് ലെഷർ ലിമിറ്റഡ് ജൂണിൽ അവസാനിച്ച പാദത്തിൽ 57.09 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോർട്ട് ചെയ്തു. ഒരു വർഷം മുമ്പ് ഏപ്രിൽ-ജൂൺ കാലയളവിൽ കമ്പനി 122.28 കോടി രൂപയുടെ അറ്റ ​​നഷ്ടം രേഖപ്പെടുത്തിയതായി ബിഎസ്ഇ ഫയലിംഗിൽ ഐനോക്സ് ലെഷർ പറഞ്ഞു.

കോവിഡ്-19 ന്റെ രണ്ടാം തരംഗം മൂലം സിനിമാ പ്രദർശന വ്യവസായത്തെ ബാധിച്ച മുൻ വർഷത്തെ ഇതേ പാദത്തിലെ താഴ്ന്ന അടിത്തറയുമായി താരതമ്യപ്പെടുത്തുമ്പോൾ അവലോകനം ചെയ്യുന്ന പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 582.26 കോടി രൂപയായി വർധിച്ചു. 2021 ജൂൺ പാദത്തിൽ ഐനോക്‌സ് ലെഷറിന്റെ പ്രവർത്തന വരുമാനം 22.31 കോടി രൂപയായിരുന്നു.

അതേസമയം ഈ കാലയളവിൽ കമ്പനിയുടെ മൊത്തം ചെലവ് രണ്ടിരട്ടി വർധിച്ച് 513.01 കോടി രൂപയായി. ഈ വർഷം മെയ് മാസത്തിൽ 20 വർഷത്തെ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ഐനോക്‌സ് ലെഷർ ഒന്നാം പാദത്തിൽ അതിന്റെ ഏറ്റവും ഉയർന്ന ത്രൈമാസ വരുമാനവും, എക്കാലത്തെ ഏറ്റവും ഉയർന്ന ഇബിഐടിഡിഎയും നികുതിക്ക് ശേഷമുള്ള ലാഭവും റിപ്പോർട്ട് ചെയ്തു.

ഏപ്രിൽ-ജൂൺ പാദത്തിൽ 18.4 ദശലക്ഷം അതിഥികൾ ഐനോക്‌സ് സിനിമാശാലകൾ സന്ദർശിക്കുകയും എക്കാലത്തെയും ഉയർന്ന എടിപി (ശരാശരി ടിക്കറ്റ് വില) 229 രൂപ രേഖപ്പെടുത്തുകയും ചെയ്തു. കൂടാതെ, അതിന്റെ പരസ്യ വരുമാനം 30 കോടി രൂപയായിരുന്നു, ഇത് സ്ഥിരമായ വീണ്ടെടുക്കൽ കാണിക്കുന്നതായി കമ്പനി പറഞ്ഞു. കൂടാതെ ഈ പാദത്തിൽ 17 സ്‌ക്രീനുകളുള്ള മൂന്ന് പുതിയ പ്രോപ്പർട്ടികൾ ഐനോക്‌സ് ചേർത്തു. നിലവിൽ 73 നഗരങ്ങളിലെ 163 മൾട്ടിപ്ലക്‌സുകളിലായി 692 സ്‌ക്രീനുകളുടെ ശൃംഖലയാണ് ഐനോക്‌സ് ലെഷർ നടത്തുന്നത്.

X
Top