ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

ബഹുരാഷ്ട്ര കമ്പനി മേധാവികളുടെ യോഗം വിളിക്കാൻ വ്യവസായവകുപ്പ്: നിക്ഷേപ സൗഹൃദ അന്തരീക്ഷം ബോധ്യപ്പെടുത്തും

തിരുവനന്തപുരം: രാജ്യത്തു പ്രവർത്തിക്കുന്ന മുഴുവൻ ബഹുരാഷ്ട്ര കമ്പനികളുടെയും ഇന്ത്യൻ മേധാവികളുടെ സംഗമം വിളിച്ചുചേർക്കാൻ വ്യവസായ വകുപ്പ്. കേരളത്തിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷം ബോധ്യപ്പെടുത്തി വൻകിട നിക്ഷേപം ആകർഷിക്കുകയാണ് ലക്ഷ്യം. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ 28 ൽ നിന്നു 15ലെത്തിയ സാഹചര്യം നിക്ഷേപത്തിന് അനുകൂലമാക്കിയെടുക്കാനാണു ശ്രമം. രണ്ടാം പിണറായി സർക്കാർ വന്ന ശേഷം വ്യവസായ വകുപ്പ് നടത്തിയ മീറ്റ് ദി മിനിസ്റ്റർ, മീറ്റ് ദ് ഇൻവെസ്റ്റർ പരിപാടികളുടെ അടുത്ത ഘട്ടമായാണു ബഹുരാഷ്ട്ര കമ്പനി മേധാവികളുടെ സംഗമം.

ജില്ലകളിൽ മന്ത്രി നേരിട്ടു സംരംഭകരുടെ പരാതി കേൾക്കുന്ന ‘മീറ്റ് ദി മിനിസ്റ്റർ’ പരിപാടിയിൽ ലഭിച്ച 75 % പരാതികളും പരിഹരിച്ചിരുന്നു. 100 കോടി രൂപയ്ക്കു മുകളിൽ നിക്ഷേപ സന്നദ്ധത അറിയിച്ച വ്യവസായികളുമായി മന്ത്രിയും വ്യവസായ വകുപ്പ് ഉന്നതരും നേരിട്ടു കൂടിക്കാഴ്ച നടത്തുന്ന ‘മീറ്റ് ദ് ഇൻവെസ്റ്റർ’ പരിപാടി വഴി 7000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള 19 കമ്പനികളാണു നിക്ഷേപത്തിനു തയാറായത്.

3 കമ്പനികൾ ഈ വർഷം തന്നെ പ്രവർത്തനം തുടങ്ങുമെന്നാണു വാഗ്ദാനം. ഇത്രയധികം പേർ കുറഞ്ഞ കാലത്തിനുള്ളിൽ കേരളത്തിൽ നിക്ഷേപത്തിനു തയാറായതു പോസിറ്റീവ് മാറ്റമാണെന്നു ബോധ്യപ്പെടുത്തും. വ്യവസായം തുടങ്ങുന്നതിനു തടസ്സമായി നിൽക്കുന്ന കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്കരിക്കാനുള്ള നടപടി, പരാതി പരിഹാര സംവിധാനം, കെ സ്വിഫ്റ്റ് പരിഷ്കരണം തുടങ്ങിയവ വഴി നിക്ഷേപ സൗഹൃദ അന്തരീക്ഷം ഇപ്പോൾ കേരളത്തിലുണ്ടെന്നു വ്യവസായ വകുപ്പ് അവകാശപ്പെടുന്നു.

സംരംഭക വർഷം പദ്ധതി പ്രഖ്യാപിച്ചു 3 മാസത്തിനുള്ളിൽ 42372 സംരംഭങ്ങൾ സംരംഭങ്ങൾ ആരംഭിക്കാനായതു തെളിവായും ചൂണ്ടിക്കാട്ടുന്നു. ബഹുരാഷ്ട്ര കമ്പനികളുടെ മേധാവികളെ ക്ഷണിക്കുന്നതു നിക്ഷേപ സമ്മേളനത്തിനല്ല, നിക്ഷേപ സൗഹൃദ സാഹചര്യം ബോധ്യപ്പെടുത്താനുള്ള ചർച്ചയ്ക്കു വേണ്ടിയാണ്. വേദിയും തീയതിയും പിന്നീടു തീരുമാനിക്കും.

X
Top