സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

ക്യാംപസ് വ്യവസായ പാർക്കുകൾക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ചു ക്യാംപസ് വ്യവസായ പാർക്കുകൾക്ക് അനുമതി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

അക്കാദമിക പ്രവർത്തനത്തിന് ആവശ്യമുള്ളതിനെക്കാൾ അഞ്ചേക്കർ ഭൂമിയെങ്കിലും അധികമായി കൈവശമുള്ള സ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും പാർക്ക് തുടങ്ങാം.

രണ്ടേക്കറിനും അഞ്ചേക്കറിനും ഇടയിലാണ് അധിക ഭൂമിയെങ്കിൽ ബഹുനില വ്യവസായ യൂണിറ്റായ സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറി (എസ്ഡിഎഫ്) ആരംഭിക്കാം.

അടിസ്ഥാന സൗകര്യമൊരുക്കാൻ ഒന്നരക്കോടി രൂപ വീതം ഓരോ സ്ഥാപനത്തിനും സർക്കാർ വ്യവസായ ഇൻസെന്റീവ് നൽകും.

ഒരു വർഷത്തിനകം 25 പാർക്കുകൾ അല്ലെങ്കിൽ എസ്ഡിഎഫുകൾ തുടങ്ങുകയാണു ലക്ഷ്യമെന്നും 79 സ്ഥാപനങ്ങളും രണ്ടു സർവകലാശാലകളും താൽപര്യമറിയിച്ചിട്ടുണ്ടെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

X
Top