കേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍എംപിസി മീറ്റിംഗ്: നിരക്ക് വര്‍ദ്ധനയുണ്ടാകില്ലെന്ന് ഗോള്‍ഡ്മാന്‍

ഇന്‍ഡസ്‌ഗോ 100 കോടി രൂപ ഫണ്ടിംഗ് സമാഹരിക്കുന്നു

2500 കോടിയുടെ വിറ്റുവരവുള്ള മാതൃ കമ്പനിയായ ഇന്‍ഡസ് മോട്ടോഴ്സിന്റെ പിന്തുണയോടെ, ഇന്‍ഡസ്‌ഗോ, ഉയര്‍ന്ന മത്സരാധിഷ്ഠിത വിപണിയില്‍ മേല്‍ക്കൈ നേടുവാന്‍ 100 കോടിയുടെ അധിക ഫണ്ടിംഗ് സമാഹരിക്കുന്നു.

നിലവിലുള്ള 480 കാറുകള്‍ക്ക് പുറമെ 1000 കാറുകള്‍ കൂടി വിപുലീകരിക്കാനും അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാനും തടസ്സങ്ങളില്ലാത്ത ബുക്കിംഗ് പ്രക്രിയ നല്‍കാനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന് അധിക ജീവനക്കാരെ നിയമിക്കാനും ഈ ഫണ്ടുകള്‍ വിനിയോഗിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ഓണ്‍ലൈന്‍ ബുക്കിംഗ്, തത്സമയ ട്രാക്കിംഗ്, ഇന്‍-കാര്‍ എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയ സാങ്കേതിക വിദ്യാധിഷ്ഠിത സേവനങ്ങളിലും തടസ്സമില്ലാത്ത ഉപഭോക്തൃ സേവനത്തിനൊപ്പം കമ്പനിയുടെ സവിശേഷതകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കാര്‍ റെന്റല്‍ ഇന്ഡസ്ട്രിയിലെ മറ്റു കമ്പനികളെ അപേക്ഷിച്ച് ഇന്‍ഡസ്‌ഗോയ്ക് ഒരു പ്രത്യേക മുന്‍തൂക്കം നല്‍കുന്നു.

ഇന്‍ഡസ്ഗോ ഹാച്ച്ബാക്കുകള്‍, സെഡാനുകള്‍, എസ്യുവികള്‍, ആഡംബര കാറുകള്‍ എന്നിവയുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഹ്രസ്വകാല – ദീര്‍ഘകാല അടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കുന്നു.

ഡിജിറ്റല്‍, ഡാറ്റാ ഫസ്റ്റ് സ്ട്രാറ്റജിയുടെ നേതൃത്വത്തില്‍, ഫ്‌ലെക്‌സിബിള്‍ സ്റ്റാര്‍ട്ട്, എന്‍ഡ് പോയിന്റുകളും ഡോര്‍സ്റ്റെപ്പ് ഡെലിവറിയും ഉള്ള സെല്‍ഫ് ഡ്രൈവ് കാറുകള്‍ വാടകയ്ക്കെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യാന്‍ കമ്പനി ലക്ഷ്യമിടുന്നു.

”ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന നിലവിലെ വിപണികളിലെ ഞങ്ങളുടെ വിജയത്തിന്റെയും സെല്‍ഫ് ഡ്രൈവ് ഇക്കോസിസ്റ്റമാണ് ഇന്ത്യയിലെ മൊബിലിറ്റിയുടെ ഭാവിയെന്ന ഞങ്ങളുടെ ഉറച്ച വിശ്വാസത്തിന്റെയും തെളിവാണ് ഈ ഫണ്ടിംഗ്,” ഇന്‍ഡസ്‌ഗോ സ്ഥാപകന്‍ അഫ്ദെല്‍ പറഞ്ഞു.

X
Top