
മുംബൈ: ബെഞ്ച് മാര്‍ക്ക് സൂചികകള്‍ നേരിയ നേട്ടം സ്വന്തമാക്കി. സെന്‍സെക്‌സ് 117.04 പോയിന്റ് അഥവാ 0.19 ശതമാനം താഴ്ന്ന് 61184 ലെവലിലും നിഫ്റ്റി 32.70 പോയിന്റ് അഥവാ 0.18 ശതമാനം താഴ്ന്ന് 18,231 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1496 ഓഹരികള്‍ മുന്നേറുമ്പോള്‍ 998 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.
121 എണ്ണത്തിന്റെ വിലകളില്‍ മാറ്റമില്ല. ഹെല്‍ത്ത് കെയര്‍ 0.46 ശതമാനവും ഐടി 0.54 ശതമാനവും ഉയര്‍ച്ച കൈവരിച്ചപ്പോള്‍ മറ്റ് മേഖലകളെല്ലാം നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.39 ശതമാനം, 1.16 ശതമാനം എന്നിങ്ങനെ ദുര്‍ബലമായി.
സണ്‍ഫാര്‍മ,അപോളോ ഹോസ്പിറ്റല്‍,കോടക് ബാങ്ക്,ഇന്‍ഫോസിസ്,സിപ്ല,ഭാരതി എയര്‍ടെല്‍,ഗ്രാസിം,എച്ച്‌സിഎല്‍ എന്നിവ നേട്ടം സ്വന്തമാക്കുമ്പോള്‍ യുപിഎല്‍,ബജാജ് ഫിന്‍സര്‍വ്,ടാറ്റ മോട്ടോഴ്‌സ്,ആക്‌സിസ് ബാങ്ക്,ബിപിസിഎല്‍,ഇന്‍ഡ്‌സ്ഇന്‍ഡ്ബാങ്ക്,കോള്‍ഇന്ത്യ,ടാറ്റ സ്റ്റീല്‍,ഹിന്‍ഡാല്‍കോ,ഐഷര്‍മോട്ടോഴ്‌സ്,മഹീന്ദ്രആന്റ് മഹീന്ദ്ര,എന്‍ടിപിസി,എല്‍ടി,ഡിവിസ് ലാബ്‌സ്,ജെഎസ്ഡബ്ല്യു സ്റ്റീല്‍,ഏഷ്യന്‍ പെയിന്റ്, ഡോ.റെഡ്ഡീസ്,ടൈറ്റന്‍,നെസ്ലെ,ഐടിസി എന്നിവ കനത്ത നഷ്ടം നേരിടുന്നു. ആഗോള സൂചികകളുടെ ചുവടുപിടിച്ചാണ് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ന്നത്,ഹെം സെക്യൂരിറ്റീസിലെ മോഹിത് നിഗം നിരീക്ഷിച്ചു.
എല്ലാ യൂറോപ്യന്‍ സൂചികകളും ബുധനാഴ്ച നേട്ടമുണ്ടാക്കിയിരുന്നു. വാള്‍സ്ട്രീറ്റ് സൂചികകള്‍ ഡിസംബറിലെ മികച്ച ക്ലോസിംഗ് നടത്തുകയും ചെയ്തു. നൈക്കി,ഫെഡെക്‌സ് എന്നിവ മികച്ച പാദഫലങ്ങള്‍ പുറത്തുവിട്ടതാണ് പോസിറ്റീവ് ചലനമുണ്ടാക്കിയത്.
ഇതോടെ ഏഷ്യന്‍ സൂചികകളും മെച്ചപ്പെട്ടു.






