തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

ബെഞ്ച്മാര്‍ക്ക്‌ സൂചികകള്‍ നേട്ടത്തില്‍

മുംബൈ: പുതുവര്‍ഷ വ്യാപാരത്തിന്റെ തുടക്കത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ തോതില്‍ ഉയര്‍ന്നു. സെന്‍സെക്‌സ് 118.55 പോയിന്റ് അഥവാ 0.19 ശതമാനം നേട്ടത്തില്‍ 60,959.29 ലെവലിലും നിഫ്റ്റി 40.40 പോയിന്റ് അഥവാ 0.22 ശതമാനം നേട്ടത്തില്‍ 18,145.70 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. മൊത്തം 1193 ഓഹരികള്‍ മുന്നേറുമ്പോള്‍ 535 എണ്ണമാണ് തിരിച്ചടി നേരിടുന്നത്.

180 എണ്ണത്തിന്റെ വിലയില്‍ മാറ്റമില്ല. ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ,ഒഎന്‍ജിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ മികച്ച പ്രകടനം നടത്തുമ്പോള്‍ ബജാജ് ഓട്ടോ, എഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുക്കി, ഐടിസി, സണ്‍ ഫാര്‍മ എന്നിവ നഷ്ടം നേരിടുന്നു. മേഖലകളില്‍ വാഹനം, ബാങ്ക്, ഐടി,ഓയില്‍,ലോഹം,ഊര്‍ജ്ജം, സാമ്പത്തികം എന്നിവ കരുത്താര്‍ജ്ജിച്ചു.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.26 ശതമാനവും സ്‌മോള്‍ക്യാപ് 0.43 ശതമാനവുമാണ് ഉയര്‍ച്ച രേഖപ്പെടുത്തുന്നത്. എസ്ജിഎക്സ് നിഫ്റ്റിയിലെ ഇടിവ് വികാരത്തെ ബാധിക്കുമെന്നതിനാല്‍ ശക്തിക്ഷയം തുടരും, മേത്ത ഇക്വിറ്റീസ്, സീനിയര്‍ വൈസ് പ്രസിഡന്റ്, പ്രശാന്ത് തപ്‌സെ പറയുന്നു. മാത്രമല്ല, ഓഹരികള്‍ അമിത വാങ്ങല്‍ ഘട്ടത്തിലാണ്.

കോര്‍പറേറ്റ്‌വരുമാനം കുറയുമെന്നതും ഉയരുന്ന പലിശനിരക്ക്, അസ്ഥിരമായ എണ്ണവില, ചൈനയിലെ വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകള്‍ എന്നിവയും ആശങ്കകള്‍ ഉയര്‍ത്തുന്നു. ജിഎസ്ടി വരുമാനം 15% വര്‍ധിച്ച് 1.49 ലക്ഷം കോടി രൂപയായത് ആശ്വാസമാണ്.

തെരഞ്ഞെടുത്ത മേഖലകള്‍ അതേസമയം മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കും.

X
Top