ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

മാറ്റമില്ലാതെ വിപണി, ഐടി സൂചിക ഉയര്‍ന്നു

മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 3.83 പോയിന്റ് ഉയര്‍ന്ന് 57929.11 ലെവലിലും നിഫ്റ്റി 12.50 പോയിന്റ് താഴ്ന്ന് 17064.40 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1364 ഓഹരികള്‍ മുന്നേറുമ്പോള്‍ 1458 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

111 വിലകളില്‍ മാറ്റമില്ല. ടിസിഎസ്,ഇന്‍ഫോസിസ്,പവര്‍ഗ്രിഡ്,കോടക് ബാങ്ക്,അപ്പോളോ ഹോസ്പിറ്റല്‍സ്,സിപ്ല,ഡോ.റെഡ്ഡീസ്,ബജാജ്-ഓട്ടോ,വിപ്രോ,ഐടിസി എന്നിവയാണ് നേട്ടമുണ്ടാക്കുന്ന ഓഹരികള്‍. ബജാജ് ഫിനാന്‍സ്,ബജാജ് ഫിന്‍സര്‍വ്,എച്ച്ഡിഎഫ്‌സി ലൈഫ്,ടാറ്റ സ്റ്റീല്‍,ഹിന്‍ഡാല്‍കോ,ഒഎന്‍ജിസി,ബിപിസിഎല്‍,യുപിഎല്‍,മഹീന്ദ്രആന്റ് മഹീന്ദ്ര, എസ്ബിഐ ലൈഫ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍,റിലയന്‍സ് കനത്ത നഷ്ടം നേരിടുന്നു.

ഐടി സൂചിക 1 ശതമാനവും ലോഹം അരശതമാനവും ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.23 ശതമാനവും 0.18 ശതമാനവുമാണ് ഇടിവ് നേരിടുന്നത്. യുഎസ് ബോണ്ട് യീല്‍ഡുകളിലെ കുറവ്, ഉയര്‍ന്ന പലിശനിരക്കുകളെ കുറിക്കുന്നു, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിച്ചു.

25 ബിപിഎസിന് ശേഷം ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ദ്ധന താല്‍ക്കാലികമായി നിര്‍ത്താന്‍ സാധ്യതയുണ്ട്. പണപ്പെരുപ്പം പ്രതീക്ഷിച്ച തോതിലാണെങ്കില്‍ 2024 ആദ്യം നിരക്ക് കുറയ്ക്കാനും സാധിക്കും. യു.എസ് സമ്പ്ദ വ്യവസ്ഥ പ്രതിസന്ധിയെ അതിജീവിക്കുകയാണെങ്കില്‍ ഇക്വിറ്റി വിപണികള്‍ തിരിച്ചുവരുമെന്നും വിജയകുമാര്‍ പറഞ്ഞു.

യുഎസ് ബാങ്കിംഗ് സംവിധാനത്തില്‍ നിലനില്‍ക്കുന്ന സമ്മര്‍ദ്ദം ഒരു ഹ്രസ്വകാല വെല്ലുവിളിയാണ്, എന്നാല്‍ ഇക്വിറ്റി നിക്ഷേപകര്‍ക്ക് ഒരു ദീര്‍ഘകാല അവസരമാണ്. മാര്‍ക്കറ്റ് തിരുത്തലുകള്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അവസരമാണെന്നും വിജയകുമാര്‍ പറഞ്ഞു.

X
Top