സംസ്ഥാനങ്ങള്‍ കൂട്ടത്തോടെ ഇന്ന് കടമെടുക്കുന്നത് ₹50,000 കോടിഇലക്ടറൽ ബോണ്ട്: ആല്‍ഫാ ന്യൂമറിക്ക് കോഡും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതിമൂന്നാം മോദി സർക്കാർ: ആദ്യ 100 ദിന പദ്ധതിയൊരുക്കാൻ മന്ത്രിമാർക്ക് നിർദേശംഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് 2003ന് സമാനമെന്ന് മോർഗൻ സ്റ്റാൻലിറിയൽ എസ്റ്റേറ്റ് മേഖല 1.3 ട്രില്യൺ ഡോളറിലെത്തുമെന്ന് ക്രെഡായ്

രാജ്യത്തെ വെള്ളി ഇറക്കുമതി റെക്കോര്‍ഡില്‍

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള വെള്ളി ഇറക്കുമതി 2022ല്‍ ഏക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. 9450 ടണ്‍ വെള്ളിയാണ് ഇക്കാലയളവില്‍ ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം മറി കടന്നത് 2015ലെ റെക്കോര്‍ഡ് ആണ്. അന്ന് 8093 ടണ്‍ വെള്ളിയായിരുന്നു രാജ്യം ഇറക്കുമതി ചെയ്ത്.

2021ല്‍ വെള്ളി ഇറക്കുമതി വെറും 2773 ടണ്ണിന്റേതായിരുന്നു. കോവിഡിന് ശേഷം വ്യാവസായിക മേഖലയിലുണ്ടായ ഡിമാന്‍ഡ്, ആഭര നിര്‍മാതാക്കള്‍ സ്റ്റോക്ക് കൂട്ടിയത്, നിക്ഷേപം തുടങ്ങിയവയാണ് വെള്ളിയുടെ ഇറക്കുമതി ഉയരാന്‍ കാരണം.

ഭൂരിഭാഗം ഇറക്കുമതിയും 2022ന്റെ രണ്ടാം പകുതിയിലായിരുന്നു. ഈ സമയം വെള്ളിവില കിലോയ്ക്ക് 55,000ന് താഴെ ആയിരുന്നതാണ് ഇറക്കുമതി ഉയരാന്‍ കാരണം.

ജൂലൈ-ഓക്ടോബറില്‍ ഇറക്കുമതി ചെയ്തത് ഏകദേശം 4700 ടണ്‍ വെള്ളിയാണ്. കഴിഞ്ഞ വര്‍ഷം ആഭ്യന്തര ഉല്‍പ്പാദനം 700-750 ടണ്‍ മാത്രമായിരുന്നു. ഇന്ത്യന്‍ വിപണിയിലെ വെള്ളിയുടെ 40 ശതമാനവും വ്യവസായിക ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്.

30 ശതമാനം വെള്ളി വാങ്ങുന്നത് നിക്ഷേപകരാണ്. ബാക്കി ആഭരണങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയവ നിര്‍മിക്കാനും ഉപയോഗിക്കുന്നു. നിലവില്‍ ഒരു കിലോ വെള്ളിക്ക് 75,000 രൂപയാണ്.

വില ഉയര്‍ന്നപ്പോള്‍ ഡിമാന്‍ഡില്‍ ഇടിവ് ഉണ്ടായിട്ടുണ്ട്.

X
Top