എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

ഇന്ത്യയിലെ ജനസംഖ്യ വളര്‍ച്ച മന്ദഗതിയില്‍

ന്യൂഡല്‍ഹി: ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് നിലവില്‍ ഇന്ത്യ. ചൈനയെയാണ് ഇക്കാര്യത്തില്‍ രാജ്യം മറികടന്നത്. എന്നാല്‍ ജനസംഖ്യ വളര്‍ച്ചാ നിരക്ക് ഇവിടെ കുറയുന്നതായി യുഎന്‍ റിപ്പോര്‍ട്ട് കാണിക്കുന്നു.

ജനനിരക്ക് കുറയുന്നതാണ് കാരണം. യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് (യുഎന്‍എഫ്പിഎ) അടുത്തിടെ പ്രസിദ്ധീകരിച്ച സ്റ്റേറ്റ് ഓഫ് വേള്‍ഡ് പോപ്പുലേഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയുടെ മൊത്തം ജനസംഖ്യ 1.429 ബില്യണാണ്. ചൈനയേക്കാള്‍ 2.9 ദശലക്ഷം കൂടുതല്‍.

എന്നാല്‍ ഇതിനര്‍ത്ഥം ഇന്ത്യയില്‍ ധാരാളം ആളുകള്‍ ജനിക്കുന്നു എന്നാണോ? അല്ല എന്നാണ് ഡാറ്റ പറയുന്നത്.വാസ്തവത്തില്‍, ഇന്ത്യയുടെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് വര്‍ഷങ്ങളായി കുറയുകയാണ്. 1950 ല്‍ 5.73 ഉം സഹസ്രാബ്ദത്തിന്റെ തുടക്കത്തില്‍ 3.30 ഉം ആയിരുന്ന ജനനനിരക്ക് നിലവില്‍ 2.1 ലാണുള്ളത്.

യുഎന്‍എഫ്പിഎ റിപ്പോര്‍ട്ട് അനുസരിച്ച്, സ്ത്രീകള്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നത്‌കൊണ്ടായിരിക്കും ഫെര്‍ട്ടിലിറ്റി നിരക്കിലെ ഇടിവ്. പ്രത്യുത്പാദനത്തില്‍ നിയന്ത്രണം ചെലുത്താനാകുന്നതിന്റെ തെളിവാണിത്, റിപ്പോര്‍ട്ട് പറയുന്നു. 1970 മുതല്‍ എല്ലാ രാജ്യങ്ങളിലും ജനനിരക്ക് കുറയുകയാണ്.

ഇത് കാരണം പ്രായമേറിയവരുടെ എണ്ണം കൂടുന്നു. അതേസമയം കുടിയേറ്റം ചെറുപ്പക്കാരുടെ എണ്ണം ഏറെക്കുറെ സന്തുലിതമാക്കിയിട്ടുണ്ട്.കുറഞ്ഞ ഫെര്‍ട്ടിലിറ്റി നിരക്കും വര്‍ദ്ധിച്ച ആയുര്‍ദൈര്‍ഘ്യവും ഇന്ത്യയുടെ ശരാശരി പ്രായം 28.25 ആയി ഉയര്‍ത്തി.

1950 ലെ 20.02 ആയിരുന്ന സ്ഥാനത്താണിത്. 25 വയസിന് താഴെയുള്ള ആഗോള യുവാക്കളില്‍ അഞ്ചിലൊരാള്‍ നിലവില്‍ ഇന്ത്യയിലാണ്. 2023 ല്‍ ചൈനയുടെ ശരാശരി പ്രായം 38.98 ഉം യുഎസില്‍ ഇത് 38.10 ഉം ആണ്.

ആഗോളതലത്തിലെ ശരാശരി പ്രായം 30.49.

X
Top