എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

ഇന്ത്യയുടെ വിദേശ നാണയ ശേഖരം പുതിയ റെക്കോർഡിൽ

കൊച്ചി: തുടർച്ചയായ ആറാം വാരത്തിലും ഇന്ത്യയുടെ വിദേശ നാണയ ശേഖരം റെക്കാഡ് പുതുക്കി കുതിച്ചു. മാർച്ച് 29ന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം 64,558 കോടി ഡോളറായാണ് ഉയർന്നത്.

അവലോകന കാലയളവിൽ മൊത്തം ശേഖരത്തിൽ 295 കോടി ഡോളറിന്റെ വർദ്ധനയുണ്ടായി. രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ടതാണ് ഡോളർ ശേഖരം കൂടാൻ ഇടയാക്കിയത്. സ്വർണ വിലയിലുണ്ടായ വർദ്ധനയും വിദേശ നാണയ ശേഖരം കൂടാൻ കാരണമായി.

ഇന്ത്യയുടെ ഓഹരി, കടപ്പത്ര വിപണികളിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്കിലെ വർദ്ധന കണക്കിലെടുത്ത് രൂപയുടെ മൂല്യവർദ്ധന പിടിച്ചുനിറുത്താൻ റിസർവ് ബാങ്ക് വിപണിയിൽ നിന്ന് വൻതോതിൽ ഡോളർ വാങ്ങികൂട്ടുകയാണെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു.

X
Top