ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

സ്വർണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്

ദില്ലി: ഡിസംബറിൽ രാജ്യത്തെ സ്വർണ്ണ ഇറക്കുമതി രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. 20 ടൺ സ്വർണ്ണം മാത്രമാണ് 2022 ഡിസംബറിൽ ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 79 ശതമാനം കുറവാണ്.

ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രണ്ടാമതു രാജ്യമാണ് ഇന്ത്യ. 2021 ഡിസംബറിൽ 95 ടൺ സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. എന്നാൽ 2022 ൽ ഇത് 20 ടണ്ണായി കുറഞ്ഞു. ഒരു വർഷം മുമ്പ് 4.73 ബില്യൺ ഡോളർ ഇറക്കുമതി നടത്തിയെങ്കിൽ ഈ വര്ഷം ഡിസംബറിൽ ഇറക്കുമതി 1.18 ബില്യൺ ഡോളറായി കുറഞ്ഞു.

സ്വർണ ഇറക്കുമതിയിലെ ഇടിവ് ഇന്ത്യയുടെ വ്യാപാര കമ്മി കുറയ്ക്കാനും രൂപയെ പിന്തുണയ്ക്കാനും സഹായിക്കും. സ്വർണത്തിന്റെ ആവശ്യകതയുടെ 90 ശതമാനവും ഇറക്കുമതിയിലൂടെ നിറവേറ്റുന്ന ഇന്ത്യ, 2022-ൽ 36.6 ബില്യൺ ഡോളർ സ്വർണത്തിന്റെ വാങ്ങലിനായി ചെലവഴിച്ചു.

ആഗോള വിലയിലെ വർദ്ധനവ് പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്നും ഇത് വാങ്ങലുകൾ കുറച്ചെന്നും വ്യാപാരികൾ പറയുന്നു. ചില്ലറ വിൽപ്പനയിലും ഇടിവ് വന്നിട്ടുണ്ട്. ഇത് ഇറക്കുമതിയെ മോശമായി ബാധിച്ചു.

2022 ജൂലൈയിൽ സർക്കാർ ഇറക്കുമതി തീരുവ ഉയർത്തിയതിന് ശേഷം കൂടുതൽ സ്വർണം ഇറക്കുമതി ചെയ്തിരുന്ന വ്യാപാരികളും പിൻവലിഞ്ഞു.

X
Top