സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യൻ വാഹന വിപണിയുടെ മൂല്യം 83 ലക്ഷം കോടിയിലേക്ക്

ബെംഗളൂരു: ഇന്ത്യന്‍ വാഹന വ്യവസായത്തിന്റെ മൂല്യം 1 ലക്ഷം കോടി ഡോളറിലെത്തുമെന്ന് (83 ലക്ഷം കോടി രൂപ) റിപ്പോര്‍ട്ട്. 2035 ഓടെയാണ് ഈ നേട്ടത്തിലേക്ക് രാജ്യം എത്തുക.

മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ആര്‍തര്‍ ഡി ലിറ്റില്‍ പുറത്തിറക്കിയ റിപ്പോര്‍ത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ഉള്ളത്. ഡിസൈന്‍, വികസനം, മറ്റ് സാങ്കേതിക മേഖലകള്‍ എന്നിവയില്‍ നിന്നുള്ള 40,000 കോടി ഡോളറും (33 ലക്ഷം കോടി രൂപ) ഈ കണക്കിൽ ഉള്‍പ്പെടുന്നതായി റിപ്പോർട്ട് പറയുന്നു.

വാഹന കമ്പനികള്‍ വിശ്വസനീയവും മത്സരാധിഷ്ഠിതവുമായ വിപണനത്തിനായി അവരുടെ കഴിവുകള്‍ ദിനംപ്രതി നവീകരിച്ചുകൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഇത് 83 ലക്ഷം കോടി രൂപ മൂല്യം എന്ന ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കും.

ഇന്ത്യയുടെ ഓട്ടോമോട്ടീവ് വ്യവസായത്തിന് ഡിസൈന്‍, വികസനം, ഉല്‍പ്പാദനം എന്നിവയുടെ ആഗോള കേന്ദ്രമായി മാറാന്‍ കഴിയുമെന്നും ഇത് അന്താരാഷ്ട്ര വിപണികളെ ആകര്‍ഷിക്കുമെന്നും കണ്‍സള്‍ട്ടന്‍സിയുടെ മാനേജിംഗ് പാര്‍ട്ണര്‍ ബര്‍നിക് ചിത്രന്‍ മൈത്ര പറഞ്ഞു.

ഇന്ത്യന്‍ വാഹന വ്യവസായത്തിന്റെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി നയങ്ങള്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്. വാഹന നിര്‍മ്മാതാക്കള്‍ക്ക് നികുതി ഇളവുകള്‍ വാഗ്ദാനം ചെയ്യുന്നതും ഗവേഷണത്തിനും വികസനത്തിനും നിക്ഷേപിക്കുന്നതും ഉള്‍പ്പെടെയുള്ള പിന്തുണ ഇത്തരം കമ്പനികള്‍ക്ക് രാജ്യത്ത് നിന്നും ലഭിക്കുന്നുണ്ട്.

കൂടാതെ റോഡുകളും ഹൈവേകളും ഉള്‍പ്പെടെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും വന്‍തോതില്‍ നിക്ഷേപം നടത്തുന്നുണ്ട്.

ഈ ഘടകങ്ങള്‍ക്ക് പുറമേ വര്‍ധിച്ചുവരുന്ന നഗരവല്‍ക്കരണവും ഇന്ത്യന്‍ വാഹന വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമാണ്.

X
Top