Alt Image
കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രിഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്ഒരു ലക്ഷം കോടിയുടെ അർബൻ ചലഞ്ച് ഫണ്ടിന് അംഗീകാരം; നഗരവികസനത്തിന് മണി ചലഞ്ചുമായി കേന്ദ്രംഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് സൗദിയിൽ നിന്ന്റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് ഇന്ത്യ ഉറപ്പു നൽകിയെന്ന് യുഎസ്

മികച്ച നേട്ടവുമായി ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: തുടര്‍ച്ചയായ നാലാംദിനവും മികച്ച നേട്ടം കൈവരിച്ചിരിക്കയാണ് ഇന്ത്യന്‍ ഓഹരി വിപണി. ജിഎസ്ടി വരുമാനം, ഉത്പാദനത്തിലെ വര്‍ധനവ് എന്നിവയാണ് വിപണിയെ തുണച്ചത്. സെന്‍സെക്‌സ് 545.28 അഥവാ 0.95 ശതമാനം ഉയര്‍ന്ന് 58115.50 ലെവലിലും നിഫ്റ്റി 1.06 ശതമാനം ഉയര്‍ന്ന് 17,340.05 ലെവലിലും ക്ലോസ് ചെയ്തു.

വിദേശ നിക്ഷേപകര്‍ അറ്റ വാങ്ങല്‍കാരായതും യൂറോസോണിലെ കുറഞ്ഞ തൊഴിലില്ലായ്മ നിരക്കും ക്രൂഡ് ഓയില്‍ വിലക്കുറവും വിപണിയെ ഉയര്‍ത്തിയതായി ജിയോജിത്തിലെ ഗവേഷണ വിഭാഗം തലവന്‍ വിനോദ് നായര്‍ പറഞ്ഞു. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, അദാനി പോര്‍ട്ട്‌സ്, ഒഎന്‍ജിസി, യുപിഎല്‍ എന്നിവ നിഫ്റ്റിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി ലൈഫ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ബ്രിട്ടാനിയ, ഡിവിസ് ലാബ്‌സ് എന്നിവ താഴ്ച വരിച്ചു.

ബാങ്ക്, വാഹനം, ഊര്‍ജ്ജം, മെറ്റല്‍, പൊതുമേഖല ബാങ്ക് തുടങ്ങിയ മേഖലകള്‍ കൈവരിച്ച നേട്ടം 1-3 ശതമാനം വരെരെയാണ്. 100 ലധികം ഓഹരികള്‍ ബിഎസ്ഇയില്‍ 52 ആഴ്ചയിലെ ഉയരം കുറിച്ചു. അദാനി എന്റര്‍പ്രൈസസ്‌, അദാനി ട്രാന്‍സ്മിഷന്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, പിവിആര്‍,മാരുതി സുസുക്കി, ഐടിസി, ഭാരത് ഇലക്ട്രോണിക്‌സ്, ദീപക് ഫെര്‍ട്ടിലൈസേഴ്‌സ് എന്നിവ 52 ആഴ്ച ഉയരം കുറിച്ച പ്രമുഖ ഓഹരികളാണ്.

യൂറോപ്യന്‍,ഏഷ്യന്‍ ഓഹരികളും ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സ്പാനിഷ് ഐബിഇഎക്‌സ്, തായ് വാന്‍ വെയ്റ്റഡ് ഒഴിച്ച് മറ്റെല്ലാ യൂറോപ്യന്‍, ഏഷ്യന്‍ സൂചികകളും ഉയര്‍ന്നു.

X
Top