തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

നേരിയ നഷ്ടത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: രണ്ട് ദിവസം തുടര്‍ന്ന റാലിയ്ക്ക് വിരാമമിട്ട് ഇന്ത്യന്‍ ഓഹരി വിപണി നേരിയ നഷ്ടം വരുത്തി. സെന്‍സെക്‌സ് 30.81 പോയിന്റ് അഥവാ 0.05 ശതമാനം താഴ്ന്ന് 58,191.29 ലെവലിലും നിഫ്റ്റി 17.10 പോയിന്റ് അഥവാ 0.10 ശതമാനം താഴ്ന്ന് 17,314.70 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1915 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1445 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

96 ഓഹരി വിലകളില്‍ മാറ്റമില്ല. ടൈറ്റന്‍ കമ്പനി, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ഒഎന്‍ജിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഗ്രാസിം ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കിയവ. ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ബിപിസിഎല്‍, എം ആന്‍ഡ് എം, അള്‍ട്രാടെക് സിമന്റ്, കോള്‍ ഇന്ത്യ എന്നിവ നഷ്ടത്തിലുമായി.

മെറ്റല്‍, ഹെല്‍ത്ത്‌കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഐടി എന്നിവ വില്‍പന സമ്മര്‍ദ്ദത്തില്‍ പെട്ടപ്പോള്‍ റിയല്‍റ്റി, പവര്‍, ക്യാപിറ്റല്‍ ഗുഡ്‌സ് എന്നിവയിലാണ് വാങ്ങല്‍ ദൃശ്യമായത്. ബിഎസ്ഇ മിഡ് ക്യാപ്പ് സൂചിക മാറ്റമില്ലാതെ തുടരുന്നതിനും വിപണി സാക്ഷിയായി. അതേസമയം സ്‌മോള്‍ക്യാപ് സൂചിക 0.3 ശതമാനം ഉയര്‍ന്നു.

X
Top